മീൻപിടുത്ത വള്ളം മറിഞ്ഞ് അപകടം; അഞ്ചുതെങ്ങിൽ മൽസ്യ തൊഴിലാളി മരിച്ചു

By Team Member, Malabar News
Fisherman Drowned To Death In Sea In Thiruvananthapuram
Ajwa Travels

തിരുവനന്തപുരം: ജില്ലയിലെ അഞ്ചുതെങ്ങിൽ മൽസ്യ തൊഴിലാളി കടലിൽ വള്ളം മറിഞ്ഞ് മരിച്ചു. പുത്തന്‍മണ്ണ് ലക്ഷംവീട്ടില്‍ ആന്റണിയുടെ മകന്‍ ബാബു(54)വാണ് മരിച്ചത്. അഞ്ചുതെങ്ങ് മുസ്‌ലിം പള്ളിയുടെ എതിര്‍വശത്തെ തീരത്തു നിന്ന് മൽസ്യ ബന്ധനത്തിനായി പോയ പ്രിന്‍സ് എന്ന വള്ളം ശക്‌തമായ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു.

ഇന്ന് പുലർച്ചെ 5.45നാണ് അപകടം സംഭവിച്ചത്. ബാബു ഉള്‍പ്പടെ മൂന്ന് പേരാണ് വള്ളം മറിഞ്ഞു കടലില്‍ വീണത്. അപകടത്തില്‍പ്പെട്ട മറ്റ് രണ്ട് പേരുടെ ആരോഗ്യനിലയില്‍ പ്രശ്‌നമില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ ബാബുവിന്റെ മൃതദേഹം നിലവിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Read also: ശക്‌തമായ കാറ്റ് തുടരും; ഖത്തറിൽ തൊഴിലാളികൾക്ക് സുരക്ഷാ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE