നെടുമ്പാശേരിയില്‍ സ്വര്‍ണവുമായി അഞ്ച് പേര്‍ പിടിയില്‍

By Staff Reporter, Malabar News
gold siezed
Representational Image
Ajwa Travels

കൊച്ചി: നെടുമ്പാശേരിയില്‍ നാല് കിലോയില്‍ അധികം സ്വര്‍ണവുമായി അഞ്ച് പേര്‍ പിടിയില്‍. കസ്‌റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്.

4.269 കിലോ വരുന്ന സ്വര്‍ണ മിശ്രിതമാണ് അഞ്ച് പേരില്‍ നിന്നായി പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ തഞ്ചാവൂര്‍ സ്വദേശിയില്‍ നിന്ന് 765 ഗ്രാമും, പട്ടാമ്പി സ്വദേശിയില്‍ നിന്ന് 774 ഗ്രാമും, പത്തനംതിട്ട സ്വദേശിയില്‍ നിന്ന് 1061 ഗ്രാമും പിടികൂടി. കൂടാതെ ഷാര്‍ജയില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശിയില്‍ നിന്ന് 870 ഗ്രാമും, ചാവക്കാട് സ്വദേശിയില്‍ നിന്ന് 870 ഗ്രാമുമാണ് പിടികൂടിയത്.

സ്വര്‍ണ മിശ്രിതം ക്യാപ്‍സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചായിരുന്നു അഞ്ച് പേരും കടത്തിയത്. ഒരിടവേളക്ക് ശേഷം നെടുമ്പാശേരി വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് സജീവമാകുന്നു എന്നാണ് കസ്‌റ്റംസ് അധികൃതര്‍ പറയുന്നത്.

Read Also: ഭരണത്തിൽ പൂർണ സംതൃപ്‌തി; പ്രകടന പത്രിക തയാറാക്കാൻ നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE