കോഴിക്കോട് കൂടരഞ്ഞിയില്‍ മലവെള്ളപ്പാച്ചിൽ; ജാഗ്രതാ നിർദ്ദേശം

By Web Desk, Malabar News
flood,-Malabar-News
Ajwa Travels

കോഴിക്കോട്: ജില്ലയിലെ കൂടരഞ്ഞിയില്‍ മലവെള്ളപ്പാച്ചിൽ. കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ പുഴയിലാണ് മഴവെള്ളപ്പാച്ചിൽ. പരിസര പ്രദേത്തുള്ളവരോട് ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. ഉദ്യോഗസ്‌ഥർ സ്‌ഥലം സന്ദര്‍ശിച്ചു വരികയാണ്.

മലയോര മേഖലയിലെ കനത്ത മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കാട്ടിനുള്ളിൽ ഉരുൾ പൊട്ടിയതാവാം മലവെള്ളപ്പാച്ചിലിന് കാരണമെന്നും സംശയമുണ്ട്. ജില്ലയിലെ മലയോര മേഖലകളില്‍ കനത്ത മഴയാണ് ഇന്ന് വൈകിട്ട് പെയ്‌തത്‌. കണ്ണൂര്‍ ഒഴികെ മറ്റ് 13 ജില്ലകളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Malabar News: സ്വർണ വ്യാപാരിയുടെ പണം കവർന്ന കേസ്; 3 പേർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE