പരീക്ഷകളിൽ ഫോക്കസ് ഏരിയ ഒഴിവാക്കി; നടപടിയെ വിമർശിച്ച അധ്യാപകന് നോട്ടീസ്

By Trainee Reporter, Malabar News
Focus area avoided in exams; Notice to teacher criticizing action
Ajwa Travels

കണ്ണൂർ: എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകളിൽ ഫോക്കസ് ഏരിയ ഒഴിവാക്കിയ നടപടിയെ വിമർശിച്ച അധ്യാപകന് നോട്ടീസ് നൽകി വിദ്യാഭ്യാസ വകുപ്പ്. പാഠ്യപദ്ധതി പരിഷ്‌കരണ സമിതികളിൽ 20 വർഷമായി പ്രവർത്തിക്കുന്ന പയ്യന്നൂർ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ മലയാളം വിഭാഗം അധ്യാപകൻ പി പ്രേമചന്ദ്രനാണ് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകിയത്. 15 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.

പരീക്ഷക്കായി കഴിഞ്ഞ വർഷം ഉണ്ടാക്കിയ പാറ്റേൺ കരിക്കുലം കമ്മിറ്റി അറിയാതെ ഉദ്യോഗസ്‌ഥ തലത്തിൽ മാറ്റിയിരുന്നു. എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകളിൽ നിന്ന് ഫോക്കസ് ഏരിയ ഒഴിവാക്കി 30 ശതമാനം ചോദ്യം സിലബസിന് പുറത്തുനിന്ന് ഉൾപ്പെടുത്തിയാണ് പാറ്റേൺ മാറ്റിയത്. മാർച്ചിൽ ഉണ്ടാക്കിയ പാറ്റേൺ, ചോദ്യപേപ്പർ ശിൽപശാലയിലാണ് രഹസ്യമായി മാറ്റിയത്. തുടർന്ന് അക്കാദമിക് കാര്യങ്ങൾ വിമർശിച്ചുകൊണ്ട് അധ്യാപകൻ ഫേസ്ബുക്കിൽ പോസ്‌റ്റിടുകയായിരുന്നു.

നടപടി കുട്ടികളുടെ ഗ്രേഡിനെ ബാധിക്കുമെന്ന് വിദ്യാർഥികളെയും പൊതുസമൂഹത്തെയും ഫേസ്ബുക്ക് വഴി പ്രേമചന്ദ്രൻ അറിയിച്ചിരുന്നു. ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ഉന്നയിച്ച വിമർശനങ്ങളുടെ മേലാണ് അധ്യാപകന് നോട്ടീസ് നൽകിയിരിക്കുന്നത്. വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് ഒട്ടേറെ അധ്യാപകരും സാംസ്‌കാരിക പ്രവർത്തകരും രംഗത്തെത്തി. തനിക്കെതിരെയുള്ള നടപടിയെ നിയമ മാർഗത്തിലൂടെ നേരിടാൻ ഒരുങ്ങുകയാണ് പ്രേമചന്ദ്രൻ.

Most Read: ബാബു ഇന്ന് ആശുപത്രി വിട്ടേക്കും; ആരോഗ്യനില തൃപ്‌തികരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE