വൃക്കയുടെ ആരോഗ്യത്തിന് ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താം

By Team Member, Malabar News
Food Items For Healthy Kidney
Ajwa Travels

വിഷാംശങ്ങളും മാലിന്യങ്ങളും നമ്മുടെ ശരീരത്തിൽ നിന്നും പുറന്തള്ളുന്ന സുപ്രധാന അവയവങ്ങളാണ് വൃക്കകള്‍. അതിനാൽ തന്നെ വൃക്കകളുടെ ആരോഗ്യം അതീവ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ശരീരത്തിലെ അമോണിയ, പ്രോട്ടീന്‍ മാലിന്യങ്ങള്‍, സോഡിയം, പൊട്ടാസ്യം, ഫോസ്‌ഫറസ് പോലുള്ള ധാതുക്കള്‍ എന്നിവ നീക്കം ചെയ്യുന്നതിലും വൃക്കകള്‍ മുഖ്യ പങ്ക് വഹിക്കുന്നു.

നമ്മുടെ ശരീരത്തിലെ വൃക്കകളുടെ ആരോഗ്യത്തിനായി ചില വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഒപ്പം തന്നെ പ്രോട്ടീനും ഉപ്പും ഫോസ്‌ഫറസും പൊട്ടാസ്യവും കുറഞ്ഞ തരം ഭക്ഷണങ്ങളാണ് വൃക്ക രോഗങ്ങൾ നേരിടുന്ന ആളുകൾക്ക് അനുയോജ്യവും. ഇനി നമുക്ക് വൃക്കയുടെ ആരോഗ്യത്തിനായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 5 വിഭവങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

സവാള

വൃക്കയുടെ ആരോഗ്യം മോശമായ ആളുകൾക്കും, ക്രിയാറ്റിൻ ഉയർന്ന തോതിൽ ഉള്ളവർക്കും കഴിക്കാൻ പറ്റിയ പച്ചക്കറിയാണ് സവാള. സവാളയിൽ അടങ്ങിയിരിക്കുന്ന പ്രോസ്‌റ്റാഗ്ളാന്‍ഡിന്‍ രക്‌തത്തിന്റെ കട്ടി കുറക്കുന്നതിനാല്‍ ഉയര്‍ന്ന രക്‌തസമ്മർദ്ദം ലഘൂകരിക്കും. കൂടതെ സവാള കഴിക്കുന്നത് വൃക്ക രോഗങ്ങൾ വരാതിരിക്കാനും സഹായകരമാണ്.

മുട്ടയുടെ വെള്ള

വൃക്കകളുടെ ആരോഗ്യത്തിന് ഉത്തമമായതും ഗുണനിലവാരം ഉയർന്ന തോതിൽ ഉള്ളതുമായ ഒന്നാണ് മുട്ടയുടെ വെള്ള. കൂടാതെ ഫോസ്‌ഫറസ് തോത് കുറക്കാന്‍ ആഗ്രഹിക്കുന്ന ഡയാലിസിസ് രോഗികള്‍ക്കും തിരഞ്ഞെടുക്കാവുന്ന മികച്ച ഭക്ഷണമാണ് ഇത്.

വെളുത്തുള്ളി

ഭക്ഷണത്തിലെ ഉപ്പിന്റെ അംശം വൃക്ക രോഗങ്ങൾ നേരിടുന്ന ആളുകൾ വളരെയധികം കുറയ്‌ക്കേണ്ടതാണ്. ഭക്ഷണത്തിൽ ഉപ്പിന്റെ അംശം കുറയുന്ന സാഹചര്യത്തിൽ അതിന്റെ രുചി വർധിപ്പിക്കാൻ വെളുത്തുള്ളിക്ക് സാധിക്കും. കൂടാതെ വെളുത്തുള്ളിക്ക് ധാരാളം  ആരോഗ്യഗുണങ്ങളും ഉണ്ട്.

കാരറ്റ്

രക്‌തസമ്മർദ്ദം കുറയ്‌ക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്ന ഒന്നാണ് കാരറ്റ്. ഉയർന്ന രക്‌തസമ്മർദ്ദം വൃക്ക രോഗങ്ങളുടെ അപകട സാധ്യത വർധിപ്പിക്കുന്നതിനാൽ തന്നെ കാരറ്റ് വൃക്കരോഗികൾക്കും ഉത്തമമാണ്.

ഒലീവ് എണ്ണ

ഒലീവ് എണ്ണ ഫോസ്‌ഫറസ് രഹിതമായ ആരോഗ്യകരമായ കൊഴുപ്പിന്റെ സ്രോതസാണ്. അതിനാൽ തന്നെ വൃക്ക രോഗികൾക്ക് ഭക്ഷണത്തിൽ മറ്റ് എണ്ണകൾക്ക് പകരം ഒലീവ് എണ്ണ ഉപയോഗിക്കാവുന്നതാണ്.

Read also: ഗുണങ്ങൾ ഏറെ; ഈ പഴങ്ങൾ തൊലി കളയാതെ കഴിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE