ആരോഗ്യഗുണങ്ങൾ ഏറെ; അറിയാം ഉണക്കമുന്തിരിയുടെ ഗുണങ്ങൾ

By Team Member, Malabar News
Health Benefits Of Raisins

മധുരപലഹാരങ്ങളിൽ ഉൾപ്പടെ സ്വാദ് കൂട്ടാൻ നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. ധാരാളം ആരോഗ്യഗുണങ്ങൾ അടങ്ങിയ ഉണക്കമുന്തിരി മഞ്ഞ, തവിട്ട്, കറുപ്പ് നിറങ്ങളിൽ കാണാറുണ്ട്. ഉണങ്ങിയ പഴങ്ങള്‍ വാതദോഷം കൂട്ടി ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ വെള്ളത്തില്‍ കുറച്ച് സമയമിട്ട് ഉപയോഗിക്കുന്നതാകും ഉചിതം. രാത്രി വെള്ളത്തിലിട്ട ശേഷം രാവിലെ എടുത്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. പ്രകൃതിദത്തമായ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള കറുത്ത മുന്തിരിയുടെ ഗുണഗണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

എല്ലുകളുടെ ആരോഗ്യം

പൊട്ടാസ്യം ധാരാളമായി അടങ്ങിയ കറുത്ത ഉണക്കമുന്തിരിയിൽ കാൽസ്യവും ധാരാളമുണ്ട്. ഇത് എല്ലുകളുടെ ആരോധ്യത്തിന് ഗുണം ചെയ്യും.

നരയും മുടി കൊഴിച്ചിലും മാറാൻ

അയൺ, വിറ്റാമിൻ സി എന്നിവ ധാരാളടങ്ങിയ കറുത്ത ഉണക്കമുന്തിരി ശരീരത്തിലെ ധാതുക്കളുടെ ആഗിരണം വേഗത്തിൽ ആക്കുകയും, ഇത് മുടിക്ക് ആവശ്യമായ പോഷണം നൽകി അകാല നര, മുടി കൊഴിച്ചിൽ എന്നിവ ഇല്ലാതാക്കുകയും ചെയ്യും.

രക്‌തസമ്മർദ്ദം നിയന്ത്രിക്കാൻ

കറുത്ത ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം രക്‌തത്തിലെ സോഡിയത്തിന്റെ അളവ് കുറക്കാൻ സഹായിക്കും. ഇതിലൂടെ ഉയർന്ന രക്‌തസമ്മർദ്ദം ഒഴിവാക്കാൻ സാധിക്കും.

ചീത്ത കൊളസ്‌ട്രോൾ കുറയ്‌ക്കുന്നതിന്

രക്‌തത്തിലെ ചീത്ത കൊളസ്ട്രോള്‍ എന്നറയിപ്പെടുന്ന എല്‍ഡിഎല്‍ കുറയ്‌ക്കാനും കറുത്ത മുന്തിരി സഹായിക്കും. ഇതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും.

ദന്താരോഗ്യം

കറുത്ത മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന അഞ്ച് ഫൈറ്റോകെമിക്കലുകളും ഒലേനോളിക് ആസിഡ് അടക്കമുള്ള പ്ളാന്റ് ആന്റിഓക്‌സിഡന്റുകളും വായ്‌ക്കുള്ളിലെ ബാക്‌ടീരിയയുടെ വളര്‍ച്ചയെ തടഞ്ഞ് പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കും.

മലബന്ധം അകറ്റാൻ

കറുത്ത ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുള്ള ഡയറ്ററി ഫൈബർ മലബന്ധത്തെ അകറ്റി ദഹന സംവിധാനം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ ആര്‍ത്തവവുമായി ബന്ധപ്പെട്ട വേദന ലഘൂകരിക്കാനും നെഞ്ചെരിച്ചില്‍ കുറയ്‌ക്കാനും ഊര്‍ജ്‌ജത്തിന്റെ തോത് ഉയർത്താനും കറുത്ത ഉണക്കമുന്തിരി സഹായിക്കുമെന്നും വിദഗ്‌ധർ വ്യക്‌തമാക്കുന്നുണ്ട്.

Read also: ആർത്തവം വൈകിപ്പിക്കണോ?; ഈ നാച്വറൽ കാര്യങ്ങൾ ചെയ്യാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE