ഭക്ഷ്യവിഷബാധ; വയനാട്ടില്‍ 15 പേര്‍ ആശുപത്രിയില്‍

By News Bureau, Malabar News
Representational Image
Ajwa Travels

വയനാട്: വിനോദ സഞ്ചാരത്തിനായി വായനാട്ടിലെത്തിയവർക്ക് ഭക്ഷ്യവിഷബാധ. തിരുവനന്തപുരത്ത് നിന്നെത്തിയ 23 അംഗ വിനോദ സഞ്ചാരികളില്‍ 15 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

വയനാട് കമ്പളക്കാട്ടെയും മേപ്പാടിയിലെയും ഹോട്ടലുകളില്‍ നിന്നാണ് വിനോദ സഞ്ചാരികള്‍ ഭക്ഷണം കഴിച്ചത്. ഇവരെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യസ്‌ഥിതി ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കമ്പളക്കാട്ടെ ഹോട്ടലില്‍ നിന്ന് എണ്ണക്കടികള്‍ ഇവര്‍ കഴിച്ചിരുന്നു. ഇതിനുശേഷം മേപ്പാടിയിലെ ഒരു ഹോട്ടലില്‍ നിന്ന് ബിരിയാണി അടക്കമുള്ള ഭക്ഷണവും കഴിച്ചിരുന്നു. ഇതിനുശേഷം ഛര്‍ദിയും വയറിളക്കവും പ്രകടമായതോടെയാണ് ചികിൽസ തേടിയത്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Most Read: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; കോൺഗ്രസ് സ്‌ഥാനാർഥിയെ ബുധനാഴ്‌ച പ്രഖ്യാപിക്കുമെന്ന് കെ സുധാകരൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE