തിരുവനന്തപുരം: വിദേശ ഫണ്ട് തട്ടിപ്പ് വിവാദത്തിൽ എഴുത്തുകാരൻ സക്കറിയ ഉൾപ്പെടെ നാല് പേർക്കെതിരെ സിബിഐ കുറ്റപത്രം നൽകി. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സന്നദ്ധ സംഘടകൾ വഴി ഹോളണ്ടിൽ നിന്നും എത്തിച്ച പണം വകമാറ്റിയെന്നാണ് സിബിഐ കുറ്റപത്രത്തിലെ കണ്ടെത്തൽ.
ഗുഡ് സമരിറ്റൻ പ്രൊജക്‌ട്, കാത്തലിക്ക് റിഫ്രമേഷൻ ലിറ്ററേച്ചർ സൊസൈറ്റി എന്നീ സംഘടനകൾ വഴിയാണ് പണമെത്തിയത്. സംഘടനയുടെ ബോർഡ് അംഗമായ ജസ്‌റ്റിസ് കെടി തോമസിനെയും മുൻ മന്ത്രി എൻഎം ജോസഫിനെയും പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സന്നദ്ധ സംഘടന ഡയറക്‌ടർമാരായ കെപി ഫിലിപ്പ്, എബ്രഹാം തോമസ്, ജോജോ ചാണ്ടി, പോൾ സക്കറിയ എന്നിവരാണ് പ്രതികൾ.
Read Also: ജിഎസ്‌ടി വരുമാനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ