കോഴിക്കോട്: കട്ടിപ്പാറ അമരാട് വനത്തിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ കണ്ടെത്തി. പോലീസും ഫയർ ഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.കോഴിക്കോട് ജോലി ചെയ്യുന്ന കാസർഗോഡ് സ്വദേശികളായ മുഹമ്മദും സഹോദരനുമാണ് വഴിയറിയാതെ കാട്ടിൽ അകപ്പെട്ടത്. ഇരുവരെയും തിരികെയെത്തിച്ചു. കാട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡരികിൽ ഒരു ബൈക്കും സൈക്കിളും നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്.
Also Read: നിയമസഭാ കയ്യാങ്കളി കേസ്; സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ സർക്കാർ പിൻവലിച്ചേക്കും