ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. കർഷകർ നമ്മുടെ അന്നദാതാക്കളാണെന്നും അവർക്ക് ആവശ്യമുള്ളത് പറയാനുള്ള സമയം നൽകണമെന്നും ഹർഭജൻ സിങ് ട്വീറ്റ് ചെയ്‌തു.
‘കർഷകർ നമ്മുടെ അന്നദാതാക്കളാണ്. അന്നം തരുന്നവർക്ക് നമ്മൾ സമയം നൽകണം. അതല്ലേ ന്യായം? പോലീസ് നടപടികളില്ലാതെ അവർക്ക് പറയാനുള്ളത് കേൾക്കാനാവില്ലേ? ദയവായി കർഷകരെ കേൾക്കൂ.’- താരം ട്വിറ്ററിൽ കുറിച്ചു.
किसान हमारा अन्नदाता है । हम को अन्नदाता को थोड़ा समय देना चाहिए । क्या यह वाजिब नहीं होगा. बिना पुलिस भिड़ंत के क्या हम उनकी बात नहीं सुन सकते. कृपया किसान की भी सुनिए ? जय हिंद ??
— Harbhajan Turbanator (@harbhajan_singh) November 27, 2020
അതേസമയം, കർഷക സമരം വളരെ ശക്‌തമായി തന്നെ മുന്നോട്ട് പോവുകയാണ്. പടിഞ്ഞാറൻ ഡെൽഹിയാണ് ഇന്ന് രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രം. ഡെൽഹിയിൽ പ്രവേശിക്കാൻ കഴിഞ്ഞ ദിവസമാണ് കർഷകർക്ക് അനുമതി ലഭിച്ചത്. തിക്രി അതിർത്തി വഴി അവർ ഡെൽഹിയിൽ പ്രവേശിച്ചു. ജന്തർ മന്തറിൽ പ്രതിഷേധിക്കാനുള്ള അനുമതി നിഷേധിച്ച സർക്കാർ നിരങ്കാരി സ്‌റ്റേഡിയത്തിൽ പ്രതിഷേധിക്കാനുള്ള അനുമതിയാണ് കർഷക സംഘത്തിന് നൽകിയത്. തുടർന്ന്, അർധരാത്രിയോടെ കർഷക നേതാക്കൾ ഉൾപ്പടെ ബുറാഡി നിരങ്കാരി മൈതാനത്തെത്തി. ഡെൽഹി പോലീസ് അയഞ്ഞതോടെ ഹരിയാന-പഞ്ചാബ് അതിർത്തിയിലെ നിയന്ത്രണങ്ങളും പിൻവലിച്ചു.
Also Read: കാർഷിക നിയമങ്ങൾ കർഷകർക്ക് അനുകൂലം; പ്രക്ഷോഭങ്ങൾക്ക് പിന്നിൽ ഇടനിലക്കാരെന്ന് വി മുരളീധരൻ