മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യശ്‌പാൽ ശർമ അന്തരിച്ചു

By News Desk, Malabar News
Yashpal sharma passes away

ലുധിയാന: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യശ്‌പാൽ ശർമ അന്തരിച്ചു. 66 വയസായിരുന്നു. കപിൽദേവിന്റെ നേതൃത്വത്തിൽ 1983ൽ ഏകദിന ലോകകപ്പ് നേടിയ താരമാണ് ഇദ്ദേഹം. ഹൃദ്രോഗത്തെ തുടർന്ന് ജൻമനാടായ ലുധിയാനയിൽ ആയിരുന്നു അന്ത്യം.

ബാറ്റിങ് രംഗത്ത് പ്രതിരോധത്തിനും ആക്രമണത്തിനും ഒരുപോലെ പേരുകേട്ട വ്യക്‌തിയായിരുന്നു. ഇന്ത്യക്ക് വേണ്ടി 37 ടെസ്‌റ്റും 42 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്‌റ്റിൽ 1,606 റൺസും ഏകദിനത്തിൽ 883 റൺസുമാണ് സമ്പാദ്യം. 140 റൺസാണ് ടെസ്‌റ്റിലെ ഉയർന്ന സ്‌കോർ.

ഇന്ത്യയുടെ 1983ലെ ലോകകപ്പ് വിജയത്തിന്റെ കഥ പറയുന്ന 83 എന്ന ചിത്രത്തിൽ ജതിൻ ശർമയാണ് യശ്‌പാൽ ശർമയുടെ വേഷം ചെയ്യുന്നത്.

Also Read: മിന്നൽ പ്രളയം; ഹിമാചൽ പ്രദേശിൽ മൂന്ന് പേർ മരിച്ചു; നിരവധി പേരെ കാണാതായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE