ലഖ്‌നൗ: ഉത്തർപ്രദേശ് മുൻ മന്ത്രിയും ബിജെപി നേതാവുമായ ആത്‌മാറാം തോമർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. യുപിയിലെ ബാഗ്പതിലെ സ്വവസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴുത്തിൽ ടവൽ കൊണ്ട് ചുറ്റിയ നിലയിലായിരുന്നു മൃതദേഹമെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട് ചെയ്യുന്നു. തോമറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാം എന്ന നിഗമനത്തിലാണ് പോലീസ് സംഘം. അദ്ദേഹത്തിന്റെ കാറും മൊബൈൽ ഫോണും കാണാനില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പോലീസ് സംഘം വീട്ടിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും
ഫോറൻസിക് ടീമും സ്‌ഥലത്ത് പരിശോധന നടത്തി.
Former UP Minister and BJP leader Atmaram Tomar found dead at his residence in Baghpat
“His door was locked from outside. His family has filed a complaint and made allegations against some of their close relatives,” says SP Neeraj Kumar Jadaun pic.twitter.com/R8LlHEnhgD
— ANI UP (@ANINewsUP) September 10, 2021
വെള്ളിയാഴ്‌ച രാവിലെ തോമറിന്റെ സഹോദരൻ വിജയ് വീട്ടിലെത്തി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. പിന്നീട് അദ്ദേഹം വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചപ്പോഴാണ് തോമറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സഹോദരൻ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവസമയത്ത് വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്.
Most Read: ‘ബിഷപ്പിനെ ആക്രമിക്കേണ്ട കാര്യമില്ല, പ്രസ്‌താവന പരിശോധിക്കണം’; കെ സുരേന്ദ്രൻ