ഹൈദരാബാദിൽ വ്യാജ പേടിഎം ആപ്പ് ഉപയോഗിച്ച് തട്ടിപ്പ്; 8 പേർ അറസ്‌റ്റിൽ

By Staff Reporter, Malabar News
paytm-app-fraud
Representational Image
Ajwa Travels

ഹൈദരാബാദ്: വ്യാജ പേടിഎം ആപ്പ് ഉപയോഗിച്ച് ഹൈദരാബാദിൽ തട്ടിപ്പ് നടത്തിയ 8 പേർ അറസ്‌റ്റിൽ. ഹൈദരാബാദ് പൊലീസാണ് 4 വ്യത്യസ്‌ത കേസുകളിലായി 8 പേരെ അറസ്‌റ്റ് ചെയ്‍തത്. പേടിഎം സ്‍പൂഫ് എന്ന ആപ്പ് ഉപയോഗിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. കടയിൽ കയറി സാധനങ്ങൾ വാങ്ങിയതിന് ശേഷം പേടിഎം ആപ്പ് വഴി പണം അയച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ഇവർ കടക്കാരെ പറ്റിച്ചത്. പേടിഎം സ്‍പൂഫ് ആപ്പിലൂടെ പണം അയച്ചുവെന്ന് കാണിക്കാനാവും.

പിന്നീട് പ്രതികൾ വാങ്ങിയ സാധനങ്ങളും കൊണ്ട് കടന്നുകളയും. അവർ പണം നൽകിയിട്ടില്ലെന്ന് പല കടക്കാരും മനസിലാക്കിയത് ഏറെ വൈകിയാണ്. അപ്പോഴേക്കും അവർ സാധനങ്ങളുമായി കടന്നു കളഞ്ഞിരുന്നു. ഇത്തരത്തിൽ വഞ്ചനക്ക് ഇരയായ കടക്കാരാണ് പോലീസിൽ പരാതി നൽകിയത്.

ഓൺലൈൻ വിഡിയോകൾ വഴിയാണ് പ്രതികൾ ആപ്പിനെപ്പറ്റി അറിഞ്ഞത്. അതിനുശേഷം പ്ളേ സ്‌റ്റോറിൽ നിന്ന് അവർ ആപ്പ് ഡൗൺലോഡ് ചെയ്‌തു. ഇത്തരം ആപ്പുകൾ ഇപ്പോഴും പ്ളേ സ്‌റ്റോറിൽ തന്നെയുണ്ടെന്ന് പോലീസ് പറയുന്നു. പൊതുജനങ്ങൾ ഇതിനെക്കുറിച്ച് ബോധവാൻമാരാകണം എന്ന് പോലീസ് പറഞ്ഞു.

Read Also: ജനങ്ങൾക്ക് ഇരുട്ടടി; പാചക വാതകത്തിനും വില കൂട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE