ഇന്ധന വിലക്കയറ്റം; പെട്രോൾ പമ്പുകൾക്ക് പുതിയ പേര് നൽകി കോൺഗ്രസ്

By News Desk, Malabar News
Fuel Price Rises In India
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് തുടർച്ചയായി പെട്രോൾ, ഡീസൽ വില വർധയുണ്ടാകുന്നതിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. നാൽപത് രൂപയിൽ കൂടുതൽ വില ഈടാക്കി ഇന്ധന വിൽപന നടത്തി ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബിജെപി നേതാവ് സുബ്രമഹ്ണ്യൻ സ്വാമി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്‌തിപരമായി ആക്ഷേപിക്കുന്ന തരത്തിലുള്ള പോസ്‌റ്ററുകളാണ് ട്വിറ്ററിൽ കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിക്കുന്നത്.

പെട്രോളിന് 90 രൂപയാണ് വില. ശരിക്കുള്ള വില 30 രൂപ. ഇതിൽ മോദിയുടെ നികുതിയാണ് 60 രൂപ. എല്ലാ പെട്രോൾ പമ്പുകളുടെയും പേര് മാറ്റി പകരം ‘നരേന്ദ്ര മോദി വസൂലാക്കൽ കേന്ദ്രം’ എന്നാക്കണം’ -കോൺഗ്രസ് നേതാവ് ശ്രീവാസ്‌തവ ട്വീറ്റ് ചെയ്‌തു.

തുടർച്ചയായ ഏഴാം ദിവസവും പെട്രോൾ വില ഉയർന്നുതന്നെ നിൽക്കുകയാണ്. രാജ്യ തലസ്‌ഥാനമായ ഡെൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 83.71 രൂപയും ഡീസലിന് 73.87 രൂപയുമാണ് വില. മുംബൈയിൽ പെട്രോൾ വില 90 രൂപ കടന്നു. കഴിഞ്ഞ 18 ദിവസത്തിനിടെ ഡെൽഹിയിൽ പെട്രോൾ വില 2.65 രൂപയാണ് കൂടിയത്. കേരളത്തിൽ പല സ്‌ഥലങ്ങളിലും ഒരു ലിറ്റർ പെട്രോളിന് 85 രൂപക്ക് മുകളിലാണ് വില. 73.07 രൂപയാണ് ഡീസൽ വില.

Also Read: രാജസ്‌ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE