മലബാറിയന്‍സ് കോഴിക്കോട്ടു തന്നെ; കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം നിലനിര്‍ത്തി ഗോകുലം എഫ്‌സി

By Staff Reporter, Malabar News
GokulamKeralaFc_MalabarNews
ടീം അംഗങ്ങൾ കോർപ്പറേഷൻ സ്‌റ്റേഡിയത്തിലെ പരിശീലനത്തിൽ
Ajwa Travels

കോഴിക്കോട്: ഐ-ലീഗില്‍ കേരളത്തിന്റെ പെരുമ ഉയര്‍ത്തിപിടിച്ച മലബാറിന്റെ സ്വന്തം ഫുട്‌ബോള്‍ ക്ലബ്ബായ ഗോകുലം കേരള എഫ്‌സിയുടെ ഹോം ഗ്രൗണ്ട് ഈ വര്‍ഷവും കോഴിക്കോട് കോർപ്പറേഷൻ സ്‌റ്റേഡിയം തന്നെ. ഒരു വര്‍ഷത്തേക്ക് കൂടിയാണ് കരാര്‍ നീട്ടിയിരിക്കുന്നത്. 2021 ആഗസ്റ്റ് 8 വരെയാണ് കരാറിന്റെ കാലാവധി.

നിലവില്‍ സാഹചര്യത്തില്‍ കാണിക്കളെ പ്രവേശിപ്പിച്ചു കൊണ്ട് മത്സരങ്ങള്‍ നടത്താന്‍ സാധ്യതയില്ലെങ്കിലും ലീഗ് ആരംഭിക്കുന്നത് വരെ ടീമിന്റെ പരിശീലനവും മറ്റു അനുബന്ധ കാര്യങ്ങള്‍ക്കും ഗ്രൗണ്ട് തന്നെയായിരിക്കും ഉപയോഗിക്കുക. ‘ കരാര്‍ നീട്ടി നല്‍കിയതിന് കോര്‍പ്പറേഷന് നന്ദി അറിയിക്കുന്നു, ടീമിന്റെ ഹോം ഗ്രൗണ്ടായി ഇവിടെ തുടരണം എന്ന് തന്നെയാണ് ആഗ്രഹം. ചരിത്രമുറങ്ങുന്ന മൈതാനത്തില്‍, മലബാറിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മുന്‍പില്‍ കളിക്കാന്‍ കഴിയുക എന്നത് വലിയ ഭാഗ്യമാണ്’ ക്ലബ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പറഞ്ഞു.

സ്‌പാനിഷ് യുവ പരിശീലകന്‍ വിന്‍സെന്റ് ആല്‍ബര്‍ട്ടോ അന്നീസോയുടെ കീഴില്‍ വന്‍ മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ് ടീം. യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് അന്നീസോ ടീമിനെ ഒരുക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഡ്യൂറന്റ് കപ്പ് സ്വന്തമാക്കിയ ക്ലബ് വരാനിരിക്കുന്ന സീസണുകളില്‍ മുന്‍നിര ലീഗായ ഐഎസ്എല്ലിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE