തിരുവനന്തപുരം : സ്വർണവിലയിൽ സംസ്‌ഥാനത്ത് ഇടിവ് തുടരുന്നു. ഒരിടവേളക്ക് ശേഷമാണ് സ്വർണവിലയിൽ തുടർച്ചയായി ഇടിവ് ഉണ്ടാകുന്നത്. നിലവിൽ 400 രൂപ കൂടി കുറഞ്ഞ് പവന്റെ വില 35,880 ആയി. കൂടാതെ സംസ്‌ഥാനത്ത് ഗ്രാമിന് 4,485 രൂപയാണ് ഇപ്പോഴത്തെ വില.
കഴിഞ്ഞ ദിവസവും പവന്റെ വില കുറഞ്ഞ് 36,280 രൂപ ആയിരുന്നു. കഴിഞ്ഞ രണ്ടാഴ്‌ചക്കിടയിൽ സംസ്‌ഥാനത്ത് 1000 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. യുഎസ് ഫെഡ് റിസർവ് പ്രതീക്ഷിച്ചതിലും നേരത്തെ പലിശ നിരക്ക് വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതാണ് സ്വർണവിലയിൽ ഇത്രയധികം ഇടിവ് ഉണ്ടാകാൻ കാരണമായത്. ഇതോടെ നിലവിൽ 2.5 ശതമാനത്തിന്റെ ഇടിവാണ് സ്വർണവിലയിൽ ആഗോളവിപണിയിൽ ഉണ്ടായിട്ടുള്ളത്.
കൂടാതെ സ്‌പോർട് ഗോൾഡ് വില 0.6 ശതമാനം താഴ്ന്ന് ഔൺസിന് 1,822.36 ഡോളർ ആയി. ഒപ്പം തന്നെ രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1.5 ശതമാനം ഇടിഞ്ഞ് 47,799 രൂപയായി കുറഞ്ഞു. ആഗോള വിപണിയിൽ സ്വർണവിലയിൽ ഉണ്ടായ ഇടിവാണ് നിലവിൽ കമ്മോഡിറ്റി വിപണിയിലും ഇടിവ് ഉണ്ടാകാൻ കാരണമായത്.
Read also : മൈക്രോസോഫ്‌റ്റിന്റെ തലപ്പത്തേക്ക് സത്യ നാദെല്ല; പുതിയ ചെയർമാനായി സ്‌ഥാനമേൽക്കും