മൈക്രോസോഫ്‌റ്റിന്റെ തലപ്പത്തേക്ക് സത്യ നാദെല്ല; പുതിയ ചെയർമാനായി സ്‌ഥാനമേൽക്കും

By News Desk, Malabar News

വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും മികച്ച ഐടി കമ്പനികളിൽ ഒന്നായ മൈക്രോസോഫ്‌റ്റിന്റെ തലപ്പത്തേക്ക് സത്യ നാദെല്ല. ജോൺ തോംസണിന് പകരമായാണ് മൈക്രോസോഫ്‌റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന സത്യ നാദെല്ലയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഇന്ത്യൻ അമേരിക്കനായ നാദെല്ല സ്‌റ്റീവ്‌ ബാമറിന്റെ പിൻഗാമിയായി 2014 ഫെബ്രുവരി 4നാണ് മൈക്രോസോഫ്‌റ്റ് സിഇഒ ആയി നിയമിതനായത്. ഇതിന് മുൻപ് മൈക്രോസോഫ്‌റ്റിന്റെ ക്‌ളൗഡ്‌ ആൻഡ് എന്റർപ്രൈസ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് കൂടിയായിരുന്നു ഇദ്ദേഹം. മൈക്രോസോഫ്‌റ്റിൽ, ക്‌ളൗഡ് കംപ്യൂട്ടിങ്ങിലേക്കുള്ള കമ്പനിയുടെ നീക്കവും ലോകത്തിലെ ഏറ്റവും വലിയ ക്‌ളൗഡ് ഇൻഫ്രാസ്‌ട്രക്‌ചറുകളുടെ വികസനവും ഉൾപ്പെടുന്ന പ്രധാന പ്രോജക്‌ടുകൾക്ക് നാദെല്ല നേതൃത്വം നൽകി. ബിൽ ഗേറ്റ്‌സിനെയും സ്‌റ്റീവ് ബാമറിനെയും പിന്തുടർന്ന് കമ്പനിയുടെ ചരിത്രത്തിലെ മൂന്നാമത്തെ സിഇഒ ആയാണ് 2014ൽ നാദെല്ല എത്തിയത്.

നാദെല്ല സിഇഒ ആയതിനുശേഷം, മൈക്രോസോഫ്‍റ്റ് സ്‌റ്റോക്ക് മൂല്ല്യം 2018 സെപ്‌റ്റംബറോടെ മൂന്നിരട്ടിയായി വർധിച്ചിരുന്നു. ചെയർമാൻ റോളിലും അദ്ദേഹം കരുത്തോടെ പ്രവർത്തിക്കുമെന്ന് മൈക്രോസോഫ്‌റ്റ് പ്രതികരിച്ചു. ബോർഡിനായി അജണ്ട നിശ്‌ചയിക്കുന്നതിനുള്ള പ്രവർത്തനങ്ങളെ നാദെല്ല നയിക്കും. ബിസിനസിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവ് തന്ത്രപരമായ അവസരങ്ങൾ ഉയർത്തുന്നതിനും റിസ്‌ക്ക് സാധ്യതകൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതിനും സഹായിക്കുമെന്ന് കമ്പനി പറഞ്ഞു.

ലീഡ് ഇൻഡിപെൻഡന്റ് ഡയറക്‌ടർ എന്ന നിലയിൽ, ബോർഡ് അജണ്ടകളിൽ ഇൻഡിപെൻഡന്റ് ഡയറക്‌ടർമാർക്ക് വേണ്ട ഇൻപുട്ട് നൽകുക, ഇൻഡിപെൻഡന്റ് ഡയറക്‌ടർമാരുടെ മീറ്റിംഗുകൾ വിളിക്കുക, എക്‌സിക്യൂട്ടീവ് സെഷനുകൾക്കായി അജണ്ടകൾ സജ്‌ജമാക്കുക, സി‌ഇ‌ഒയുടെ പ്രകടനങ്ങൾ വിലയിരുത്തലുക എന്നിവ ഉൾപ്പടെയുള്ള സുപ്രധാന അധികാരം ജോൺ തോംസൺ നിലനിർത്തുമെന്നും കമ്പനി അറിയിച്ചു.

Also Read: കലാപത്തിന് പ്രേരിപ്പിച്ചു; രാഹുൽ ഗാന്ധി, സ്വര ഭാസ്‌കർ, ഒവൈസി എന്നിവർക്ക് എതിരെ പോലീസിൽ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE