നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; അഞ്ചര കിലോ സ്വർണം പിടികൂടി

By Team Member, Malabar News
Gold Seized In Cochin International Airport
Ajwa Travels

എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. വിമാനത്താവളത്തിൽ എത്തിയ 5 യാത്രക്കാരിൽ നിന്നും അഞ്ചര കിലോ സ്വർണമാണ് കസ്‌റ്റംസ്‌ പിടികൂടിയത്. ദുബായ്-ചെന്നൈ വിമാനത്തിൽ എത്തിയ യാത്രക്കാരിൽ നിന്നുമാണ് ഇത്രയധികം സ്വർണം അധികൃതർ പിടിച്ചത്.

ദുബായ് വിമാനത്തിൽ ചെന്നൈയിലും അവിടെ നിന്ന് കൊച്ചിയിലും എത്തിയവരാണ് പിടിയിലായത്. ഇവർ രാജ്യാന്തര സ്വർണക്കടത്ത് സംഘത്തിലെ കണ്ണികളാണെന്നാണ് വിവരം.

മൂന്ന് പേരിൽ നിന്ന് 355 ഗ്രാം സ്വർണവും, ബാക്കി സ്വർണം മറ്റ് രണ്ട് പേരിൽ നിന്നുമാണ് പിടികൂടിയത്. ഇതിന് പുറമേ ഉടമസ്‌ഥനില്ലാതെ 573 ഗ്രാം സ്വർണവും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്നാണ് കസ്‌റ്റംസ്‌ വ്യക്‌തമാക്കിയത്‌.

Read also: ലെബനനിൽ തീവ്രവാദ സംഘങ്ങളുടെ റാലിയിൽ വെടിവെപ്പ്; ആറ് മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE