ബെയ്‌റൂട്ട്: ലെബനനിൽ തീവ്രവാദ സംഘങ്ങളായ ഹിസ്ബുള്ളയും അമാല്‍ ഗ്രൂപ്പും നടത്തിയ റാലിയില്‍ ഉണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ബെയ്‌റൂട്ട് തുറമുഖത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന സ്‌ഫോടനത്തിന്റെ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ചാണ് തീവ്രവാദ സംഘങ്ങൾ റാലി നടത്തിയത്.
ലെബനൻ ആഭ്യന്തര മന്ത്രിയായ ബസ്സാം മവ്‌ലാവിയാണ് മരണസംഖ്യ പുറത്ത് വിട്ടത്. 30ലധികം പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നതെന്ന് ലെബനീസ് റെഡ് ക്രോസ് വ്യക്‌തമാക്കുന്നു. ഹിസ്ബുള്ള പ്രവര്‍ത്തകര്‍ തോക്കുകളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രാദേശിക മാദ്ധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.
“വെടിവെപ്പ് നടന്നയുടന്‍ സൈന്യം പ്രദേശം വളയുകയും സൈനികരെ വിന്യസിക്കുകയും ചെയ്‌തിട്ടുണ്ട്. വെടിവെപ്പ് നടത്തിയവരെ ഉടന്‍ പിടികൂടും”- സൈനിക മേധാവികള്‍ അറിയിച്ചതായി എഎഫ്‌പി റിപ്പോർട് ചെയ്യുന്നു.
Read also: എൻഡിഎ; അടുത്ത വർഷം മുതൽ സ്‍ത്രീകൾക്കും പ്രവേശനം