സ്വർണക്കടത്ത് കേസ്; റബിൻസനെ ഇന്ന് കസ്‌റ്റംസ്‌ ചോദ്യം ചെയ്യും

By Staff Reporter, Malabar News
consulate gold smuggling case
Ajwa Travels

തിരുവനന്തപുരം: കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി റബിൻസനെ കസ്‌റ്റംസ്‌ ഇന്ന് ചോദ്യം ചെയ്യും. നിലവിൽ എൻഐഎയുടെ കേസിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ് ആണ് റബിൻസ്. ജയിലിൽ എത്തിയായിരിക്കും അന്വേഷണ സംഘം ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിനു ശേഷം റബിൻസനെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്യാനും സാധ്യതയുണ്ട്.

റബിൻസനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യാൻ കസ്‌റ്റം‌സിന് കഴിഞ്ഞദിവസം കോടതി അനുമതി നൽകിയിരുന്നു. അതേസമയം, സിഎം രവീന്ദ്രൻ നൽകിയ മെഡിക്കൽ റിപ്പോർട്ടും, കത്തും ഇഡി ഇന്ന് പരിശോധിക്കും. ഇതിനുശേഷമായിരിക്കും ഇഡി തുടർനടപടികൾ സ്വീകരിക്കുക.

ഡിസംബർ പത്തിന് ഹാജരാകാനായിരുന്നു ഇഡി രവീന്ദ്രനോട് ആവശ്യപ്പെട്ടത്. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇതിൽ നിന്നും സിഎം രവീന്ദ്രൻ ഒഴിഞ്ഞുമാറിയത്.

Read Also: ഭീഷണി ഉണ്ടായെന്ന സ്വപ്‍നയുടെ ആരോപണം വാസ്‌തവ വിരുദ്ധം; അന്വേഷണ റിപ്പോര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE