ജോലി സാധ്യത വര്‍ധിപ്പിക്കാന്‍ അസിപിന്‍: കോഴ്‌സിന് രൂപം നല്‍കി സര്‍ക്കാര്‍

By Trainee Reporter, Malabar News
NURSES_Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: കേരളത്തിലെ നഴ്‌സുമാര്‍ക്ക് വേണ്ടി പുതിയ കോഴ്‌സിന് രൂപം നല്‍കി സര്‍ക്കാര്‍. വിദേശത്തെ ജോലിസാധ്യതകള്‍ കൂടുതല്‍ മികച്ച രീതിയില്‍ ലഭ്യമാക്കുന്നതിന്, അഡ്വാന്‍സ്‌ഡ്‌ സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം ഇന്‍ നഴ്‌സിംഗ്(എഎസ്ഇപിഎന്‍) എന്ന നൈപുണ്യ വികസന കോഴ്‌സാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷനും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവെലപ്‌മെന്റും (സിഎംഡി) തൊഴില്‍ വകുപ്പിന് കീഴിലുള്ള ഒഡേപെക്കും(ഒഡിപിഇസി) സംയുക്തമായാണ് കോഴ്‌സിന് രൂപം നല്‍കിയിരിക്കുന്നത്.

കേരളത്തിലെ നഴ്‌സുമാര്‍ക്ക് വിദേശത്ത് മികച്ച അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. യോഗ്യരായ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്തെ സ്‌ക്രീനിംഗ് പരീക്ഷകള്‍ പാസാകുന്നതിനും മെച്ചപ്പെട്ട രീതിയില്‍ തൊഴിലില്‍ ഏര്‍പെടുന്നതിനും കോഴ്‌സ് സഹായകമാകും. 6 മാസത്തെ പരിശീലനത്തിന് ശേഷം പുറത്തിറങ്ങുന്ന ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയിലുള്ള ആശുപത്രികളിലാകും അവസരമൊരുക്കുക.

Read also: മലബാർ കാൻസർ സെന്ററും മാറ്റത്തിന്റെ പാതയിൽ; ഉദ്ഘാടനം നിർവഹിച്ചു

നഴ്‌സിംഗ് മേഖലയിലെ എമര്‍ജന്‍സി ക്രിട്ടിക്കല്‍ കെയര്‍ സ്‌കില്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, പേഷ്യന്റ് സേഫ്റ്റി തുടങ്ങിയ വിഭാഗങ്ങള്‍ കൂടാതെ ഇംഗ്ലീഷ് ഭാഷ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും ഐഇഎല്‍ടിഎസ് പോലുള്ള പരീക്ഷകളില്‍ ഉന്നത വിജയം നേടുന്നതിനും സഹായിക്കുന്ന വിധമാണ് കോഴ്‌സിന് രൂപകല്‍പന നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE