ഗർഭഛിദ്രത്തിനുള്ള സമയപരിധി 24 ആഴ്‌ചയായി ഉയർത്തി കേന്ദ്ര സർക്കാർ

By Web Desk, Malabar News
Malabar News_ pregnant-women-
Representational image

ഡെൽഹി: രാജ്യത്തെ ഗർഭഛിദ്ര നിയമത്തിൽ സമഗ്ര മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ. ഗർഭഛിദ്രത്തിനുള്ള സമയപരിധി 20 ആഴ്‌ചയിൽ നിന്ന് 24 ആഴ്‌ചയായി ഉയർത്തി വിജ്‌ഞാപനം ഇറങ്ങി.

ലൈംഗിക അതിക്രമത്തിന് ഇരയായവർ, ഗർഭിണിയായിരിക്കെ വിവാഹബന്ധം വേർപെടുത്തുകയോ വിധവയാകുകയോ ചെയ്‌തവർ, ഗുരുതര ശാരീരിക- മാനസിക പ്രശ്‌നങ്ങളുള്ളവർ, സർക്കാർ പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നവർ തുടങ്ങിയവർക്ക് 24 ആഴ്‌ചയ്‌ക്ക്‌ ഉള്ളിലാണെങ്കിൽ ഗർഭം അലസിപ്പിക്കാം.

കുട്ടിയുടെയോ അമ്മയുടെയോ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിൽ മാത്രമേ 24 ആഴ്‌ചയ്‌ക്ക്‌ ശേഷം ഗർഭഛിദ്രം അനുവദിക്കൂ. ഗുരുതര വൈകല്യ സാധ്യതയും പരിഗണിക്കും. ഇത്തരം കേസുകളിൽ ഗർഭഛിദ്രം വേണമോയെന്ന് തീരുമാനിക്കാൻ മെഡിക്കൽ ബോർഡിലേക്ക് കൂടുതൽ വിദഗ്‌ധരെ ഉൾപ്പെടുത്താം.

അപേക്ഷ കിട്ടി 3 ദിവസത്തിനുള്ളിൽ ബോർഡ് തീരുമാനമെടുക്കണം. എല്ലാ സുരക്ഷയോടെയുമാണ് ഗർഭഛിദ്രം നടക്കുന്നതെന്ന് ബോർഡ് ഉറപ്പാക്കണം എന്നും പുതിയ നിയമം നിർദേശിക്കുന്നു. 24 ആഴ്‌ചയ്‌ക്ക്‌ മുകളിലേക്കുള്ള ഗർഭഛിദ്രത്തിന് സംസ്‌ഥാന സർക്കാർ നിയോഗിക്കുന്ന മെഡിക്കൽ ബോർഡാണ് അപേക്ഷ പരിഗണിക്കേണ്ടത്.

Read Also: ബിഎസ്എഫിന്റെ അധികാരപരിധി വര്‍ധിപ്പിച്ചു; എതിര്‍ത്ത് പഞ്ചാബും ബംഗാളും

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE