ആശങ്ക നൽകുന്ന ജില്ലകൾ; സംസ്‌ഥാനത്തെ 14 ജില്ലകളിലും ആശങ്ക അറിയിച്ച് കേന്ദ്രം

By Team Member, Malabar News
Covid-india-update
Representational Image
Ajwa Travels

തിരുവനന്തപുരം: ആശങ്ക നൽകുന്ന ജില്ലകളുടെ ഗണത്തിൽ സംസ്‌ഥാനത്തെ 14 ജില്ലകളെയും ഉൾപ്പെടുത്തിയതായി വ്യക്‌തമാക്കി കേന്ദ്രം. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌. കഴിഞ്ഞ 4 ആഴ്‌ചകളായി സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും ഉയർന്ന രോഗ സ്‌ഥിരീകരണ നിരക്കും, കോവിഡ് കേസുകളിൽ ഉയർന്ന എണ്ണവുമാണ് സ്‌ഥിരീകരിക്കുന്നത്.

കോവിഡ് വ്യാപനം തടയുന്നതിനായി അഞ്ചിന പ്രതിരോധ പ്രവർത്തനങ്ങളാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്. ഇവ പാലിക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ കേരളത്തിലും, അയൽ സംസ്‌ഥാനങ്ങളിലും രോഗവ്യാപനം ഉയരാൻ കാരണമാകുമെന്നും അധികൃതർ അറിയിച്ചു. കേന്ദ്രം നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡം അനുസരിച്ച് മാത്രമേ കണ്ടെയ്ൻമെന്റ് സോണുകൾ തിരിക്കാൻ പാടുള്ളൂ. കൂടാതെ രോഗവ്യാപനം വലിയ രീതിയിൽ ഉയർന്ന ക്ളസ്‌റ്ററുകളിൽ പ്രത്യേക ശ്രദ്ധ കൊടുക്കണമെന്നും കേന്ദ്രം അയച്ച കത്തിൽ വ്യക്‌തമാക്കുന്നുണ്ട്.

ഐസിഎംആർ മാനദണ്ഡം പാലിച്ച് പരിശോധന വർധിപ്പിക്കണമെന്നും, കോവിഡ് പിടിപെടാൻ സാധ്യത കൂടിയവരെ കണ്ടെത്താനുള്ള ടാർഗറ്റ് ടെസ്‌റ്റിംഗ് കണ്ടെയ്ൻമെന്റ് മേഖലയിൽ ശക്‌തിപ്പെടുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഒപ്പം രണ്ടാം ഡോസ് വാക്‌സിൻ എല്ലാ ആളുകളിലും എത്താൻ കൂടുതൽ പ്രവർത്തന പദ്ധതികൾ രൂപീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിൽ പറയുന്നു.

Read also: രക്ഷാദൗത്യം തുടരാനുറച്ച് യുഎസ്‌; വീണ്ടും ഐഎസ്‌ ആക്രമണത്തിന് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE