ജനങ്ങളുടെ താൽപര്യം സംരക്ഷിക്കലാണ് സർക്കാരിന്റെ കടമ; കർഷകരെ പിന്തുണച്ച് വെട്രിമാരൻ

By Trainee Reporter, Malabar News
Ajwa Travels

ചെന്നൈ: കാർഷിക സമരങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്ക് പിന്തുണയുമായി തമിഴ് സിനിമ സംവിധായകൻ വെട്രിമാരൻ. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് വെട്രിമാരൻ കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ചത്. ആരും കേൾക്കാനില്ലാത്തവന്റെ ആവിഷ്ക്കാരമാണ് പ്രതിഷേധമെന്ന് അദ്ദേഹം കുറിച്ചു.

സർക്കാരിന് ഭരിക്കാനുള്ള അവകാശം നൽകിയത് ജനങ്ങളാണ്. ജനങ്ങളുടെ താൽപര്യം സംരക്ഷിക്കലാണ് സർക്കാരിന്റെ കടമ. അതല്ലാതെ കോർപ്പറേറ്റുകളുടെ സഹകാരികളായി പ്രവർത്തിക്കുകയല്ല. രാജ്യതാൽപ്പര്യം സംരക്ഷിക്കാനാണ് കർഷകർ ശ്രമിക്കുന്നതെന്നും അവരെ പിന്തുണക്കലാണ് ജനാധിപത്യമെന്നും വെട്രിമാരൻ കുറിച്ചു.

Protest is the expression of a People who are not heard otherwise.
The power of governance is given to the
Government…

Posted by Vetri Maaran on Thursday, February 4, 2021

കർഷക സമരത്തിന്റെ ചിത്രങ്ങളും വെട്രിമാരൻ പങ്കുവെച്ചിട്ടുണ്ട്. ആടുകളം, വിസാരണൈ, വട ചെന്നൈ, അസുരൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം.

Read also: കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാർ; രാജ്യസഭയിൽ കേന്ദ്ര കൃഷിമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE