ന്യൂഡെൽഹി: കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ രാജ്യസഭയെ അറിയിച്ചു. നിയമത്തില്‍ പോരായ്‌മ ഉള്ളതുകൊണ്ടല്ല തീരുമാനമെന്നും കര്‍ഷക സമരം കണക്കിലെടുത്താണ് ഭേദഗതിയെന്നും മന്ത്രി രാജ്യസഭയിൽ വ്യക്‌തമാക്കി. കാര്‍ഷിക നിയമങ്ങൾ കോണ്‍ഗ്രസ് തെറ്റായി വ്യഖ്യാനിച്ചുവെന്നും കർഷകരെ തെറ്റിദ്ധരിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകര്‍ ആവശ്യപ്പെടുന്ന ഭേദഗതികള്‍ നടപ്പിലാക്കാമെന്ന് കേന്ദ്രം നേരത്തെ പറഞ്ഞിരുന്നു എങ്കിലും ഇക്കാര്യം ഇന്ന് ഔദ്യോഗികമായി സഭയെ അറിയിക്കുകയായിരുന്നു. നയപരമായ തീരുമാനങ്ങളാണ് സര്‍ക്കാര്‍ എടുത്തത് എന്നാൽ രക്‌തം കൊണ്ട് കൃഷി ചെയ്യാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞു.
Read also: പ്രധാനമന്ത്രിയുടെ 15 ലക്ഷത്തിനായി ഇപ്പോഴും കാത്തിരിക്കുന്നു; പിവി അബ്‌ദുല്‍ വഹാബ് എംപി