തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
‘അണക്കെട്ട് പഴയതാണ്, പുതിയ ഡാം വേണം. ജല തര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് കോടതികളാണ്. തമിഴ്നാടുമായുള്ള ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്’, ഗവർണർ വ്യക്‌തമാക്കി.
ദത്തെടുക്കല്‍ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. സംഭവത്തിൽ തിരുത്തല്‍ നടപടി തുടങ്ങിയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം മുല്ലപ്പെരിയാറിലെ സ്‌ഥിതി ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര ഉന്നതതല യോഗം ചേരും. മേൽനോട്ട സമിതിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം. ഇടുക്കി ജില്ലാ കളക്‌ടറുടെ അധ്യക്ഷതയിൽ രാവിലെ 11 മണിക്കാണ് യോഗം ചേരുക.
Most Read: ലഹരി പാർട്ടി; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും