പെരിന്തൽമണ്ണ പുതിയ ബസ്‌സ്‌റ്റാന്റ് റോഡിന് ഗുരുവിന്റെ പേരുനൽകണം; എസ്‌എൻഡിപി

By Desk Reporter, Malabar News
Perinthalmanna SNDP
രമേശ്‌ കോട്ടയപ്പുറം മുനിസിപ്പൽ ചെയർമാൻ ഷാജിക്ക് നിവേദനം നൽകുന്നു
Ajwa Travels

മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണ പുതിയ ബസ് ‌സ്‌റ്റാന്റിലേക്കുള്ള റോഡിന് ശ്രീ നാരായണ ഗുരുദേവന്റെ പേര് നൽകണം. ഈ ആവശ്യം ഉന്നയിച്ച് പെരിന്തൽമണ്ണ എസ്‌എൻഡിപി യോഗം യൂത്ത് മൂവ്മെന്റും, സൈബർസേനയും സംയുക്‌തമായി പെരിന്തൽമണ്ണ മുനിസിപ്പൽ ചെയർമാൻ ഷാജിക്ക് നിവേദനം നൽകി.

യോഗം കേന്ദ്രസമിതി ഓർഗനൈസർ ശ്രീ രമേഷ് കോട്ടയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുനിസിപ്പൽ ചെയർമാനെ നേരിൽകണ്ട് നിവേദനം നൽകിയത്. യൂത്ത് മൂവ്മെന്റ് പ്രസിഡണ്ട് ശ്രീ ശ്രീജീവ് പൂക്കാട്ടിൽ, സെക്രട്ടറി ജിതിൻ കൊടുവത്ത്, സൈബർസേന കേന്ദ്രസമിതി അംഗം പ്രശാന്ത് പുത്തൻ പുരക്കൽ, അരുൺ ഇറകൂത്ത്, വിഷ്‌ണു കുന്നപ്പള്ളി എന്നിവരാണ് നിവേദന സംഘത്തിൽ ഉണ്ടായിരുന്നത്.

Most Read: കന്നുകാലി കടത്ത്; മധ്യപ്രദേശിൽ ബിMജെപി നേതാവടക്കം 10 പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE