കന്നുകാലി കടത്ത്; മധ്യപ്രദേശിൽ ബിജെപി നേതാവടക്കം 10 പേർ അറസ്‌റ്റിൽ

By Staff Reporter, Malabar News
cattle-smuggling
Representational Image
Ajwa Travels

ഭോപ്പാൽ: മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിൽ കന്നുകാലി കള്ളക്കടത്ത് സംഘത്തെ പൊലീസ് പിടികൂടി. മഹാരാഷ്‌ട്രയിലെ അറവുശാലകളിലേക്ക് കന്നുകാലികളെ കടത്തിയതിന് ബിജെപി നേതാവടക്കം 10 പേരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌. ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ ജനത യുവ മോർച്ചയുടെ (ബിജെവൈഎം) ജില്ലാ ജനറൽ സെക്രട്ടറിയാണ് പ്രതികളിലൊരാൾ.

മധ്യപ്രദേശിലെ ബകോഡ ഗ്രാമത്തില്‍ നിന്നും അതിർത്തി ജില്ലയായ നാഗ്‌പൂരിലെ അറവുശാലകളിലേക്ക് വനപാതയിലൂടെ 165 പശുക്കളെയും, കാളകളെയും കടത്തിക്കൊണ്ടു വരികയായിരുന്ന സംഘമാണ് പിടിയിലായത്. പ്രതികള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കന്നുകാലികളെ വാങ്ങിയതിനോ വില്‍പ്പന നടത്തുന്നതിനോ ആവശ്യമായ യാതൊരു രേഖകളും ഇവരുടെ പക്കലില്ലായിരുന്നു. സംഭവസ്ഥലത്ത് നിന്ന് 10 പേരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇരുപതോളം പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. വസ്‌തുതകൾ പരിശോധിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ബിജെവൈഎം സംസ്‌ഥാന നേതൃത്വം അറിയിച്ചു.

Read Also: കർഷക സമരം; അക്രമങ്ങൾ അഴിച്ചുവിടുന്നത് ആർഎസ്എസ് പ്രവർത്തകരെന്ന് കിസാൻ സഭാ നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE