മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന് 31 വർഷം തടവുശിക്ഷ

By Desk Reporter, Malabar News
Hafiz Saeed, mastermind of the Mumbai terror attacks, has been sentenced to 31 years in prison
Ajwa Travels

ഇസ്‌ലാമാബാദ്: 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന് പാകിസ്‌ഥാൻ ഭീകരവിരുദ്ധ കോടതി 31 വർഷം തടവ് ശിക്ഷ വിധിച്ചതായി റിപ്പോർട്. ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുടെ സ്‌ഥാപകനും ജമാഅത്ത് ഉദ്ദവ തലവനുമായ ഹാഫിസ് സയീദിനെ രണ്ട് കേസുകളിലായാണ് പാക് കോടതി ശിക്ഷിച്ചത്.

തടവുശിക്ഷക്ക് പുറമെ ഹാഫിസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. 3,40,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഹാഫിസ് സയീദ് നിർമ്മിച്ചതായി പറയപ്പെടുന്ന ഒരു പള്ളിയും മദ്രസയും ഏറ്റെടുക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

70കാരനായ ഹാഫിസ് സയീദിനെ ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയ കേസുകളിൽ 15 വർഷം ശിക്ഷിച്ചിരുന്നു. 2008ലെ ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. ഇതിനുശേഷം ഹാഫിസ് സയീദിനെതിരെ കര്‍ശന നടപടി വേണമെന്ന് ഇന്ത്യ ആഗോളതലത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഐക്യരാഷ്‌ട്ര സഭയും യുഎസും ഹാഫിസിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.

Most Read:  ജനങ്ങൾ പരസ്‌പരം ഹിന്ദി സംസാരിക്കണമെന്ന് അമിത് ഷാ; എതിർത്ത് പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE