ചണ്ടീഗഡ്: മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ തന്നെ 2022ലെ പഞ്ചാബ് നിമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് സംസ്‌ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്. അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നുള്ള സിദ്ദു അനുകൂലികളുടെ വാദത്തിന് പിന്നാലെണ് ഹരീഷ് റാവത്തിന്റെ പ്രസ്‌താവന.
കഴിഞ്ഞ ദിവസങ്ങളിൽ ഒരു വിഭാഗം കോൺഗ്രസ് എംഎൽഎമാരും മന്ത്രിമാരും ഹരീഷ് റാവത്തിനെ കണ്ട് അമരീന്ദർ സിംഗിനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ക്യാബിനറ്റ് മന്ത്രിമാരായ രജീന്ദർ സിംഗ് ബജ്വ, സുഖ്ബീന്ദർ സിംഗ് സകറിയ, സുഖ്‌ജിന്ദർ സിംഗ് രന്ദവ്, ചരൺജിത് സിംഗ് ചാന്നി എന്നിവരാണ് നേരത്തെ ഹരീഷ് റാവത്തിനെ ഡെറാഡൂണിലെത്തി കണ്ടത്.
തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്ന് എംഎൽഎമാർ ചൂണ്ടിക്കാട്ടുകയുണ്ടായി. തങ്ങളുടെ വികാരങ്ങൾ അറിയിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണുമെന്നും അവർ പറഞ്ഞിരുന്നു. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന്റെ ഉപദേശകരെ കണ്ട ശേഷമായിരുന്നു എംഎൽഎമാരുടെ നീക്കങ്ങളെന്നതും ശ്രദ്ധേയമാണ്.
Read Also: ആർഎസ്എസിന്റെ അൽപത്തരം; വാരിയംകുന്നന്റെ പേര് നീക്കുന്നതിൽ ഐസക്