തണുപ്പ് കാലത്ത് എന്തു കഴിക്കണം

By News Desk, Malabar News
winter seson
Ajwa Travels

തണുപ്പ് കാലം എത്തുന്നതോടെ തണുപ്പിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളും തേടേണ്ട സമയമായി. ഈ കാലം അതിജീവിക്കാനായി കമ്പിളി പുതപ്പ് മുതല്‍ പല തരത്തിലുള്ള കരുതലുകളും നാം തുടങ്ങിക്കഴിഞ്ഞു. വരണ്ട തലമുടിക്കും ചര്‍മ്മത്തിനും ഈ കാലം കാരണമായേക്കാം. ശരീരത്തിന് മറ്റെന്തിനെക്കാളും ആവശ്യമുള്ള ഒന്നാണ് ഭക്ഷണം. അതിനാല്‍ തന്നെ ശിശിരകാല പരിരക്ഷക്കായി ഭക്ഷണത്തില്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്നാണ് ഇതില്‍ പറയുന്നത്.

തണുപ്പ് കാലത്ത് ചൂടുള്ള ഭക്ഷണവും വേനല്‍ക്കാലത്ത് തണുപ്പ് പകരുന്ന ഭക്ഷണവും കഴിക്കുന്നത് സാധാരണയാണ്. ശ്രദ്ധിക്കേണ്ടത് ശരിയായ അനുപാതത്തിലുള്ള ഭക്ഷണം തിരഞ്ഞെടുക്കുവാനാണ്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഉതകുന്ന ഭക്ഷണങ്ങള്‍ ആരോഗ്യക്രമത്തില്‍ ഉള്‍പ്പെടുത്തുക.

പച്ചക്കറികള്‍
പച്ചക്കറികളാണ് ശരീരാരോഗ്യത്തെ സംതുലനാവസ്‌ഥയില്‍ നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. തണുപ്പിനെ പ്രതിരോധിക്കാന്‍ ഇവ ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യും. ഗ്രീന്‍സ്, കാരറ്റ്, ബീറ്റ്‌റൂട്ട് ഇവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

തേന്‍
തണുപ്പ് കാലത്ത് മധുരമുള്ള തേന്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തിനും ആരോഗ്യത്തിനും നല്ലതാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാനും തേന്‍ ഉത്തമമാണ്.

ഇഞ്ചി
ജലദോഷവും പനിയും പ്രതിരോധിക്കുന്നതില്‍ ഇഞ്ചിക്കുള്ള കഴിവ് അപാരമാണ്. തണുപ്പ് കാലത്ത് ഒരു കപ്പ് ജിഞ്ചര്‍ ചായ കുടിച്ചുനോക്കൂ. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ദഹനം എളുപ്പമാക്കുവാന്‍ ഇഞ്ചി നല്ലതാണ്. അസിഡിറ്റിക്കും നല്ലതാണ്.

നിലക്കടല
ഓക്‌സിജന്റെ അപര്യാപ്‌തതയുള്ള സമയാണ് ശിശിരകാലം. നല്ലൊരു ശിശിരകാല ഡയറ്റിനായി നിലക്കടല ഉത്തമമാണ്. ഓക്‌സിജന്റെ പ്രവേശനമാര്‍ഗ്ഗം കൂടിയാണ് നിലക്കടല.

ബദാം
ബദാം കഴിച്ചാല്‍ ഒരുപാട് ഗുണങ്ങളുണ്ട്. ശൈത്യകാലത്തെ പ്രധാന പ്രശ്‌നമായ മലബന്ധത്തിന് നല്ല ഒറ്റമൂലിയാണ് ബദാം. പ്രമേഹരോഗത്തിനും നല്ലതാണ്. വിറ്റാമിന്‍ ഇ അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മ്മത്തിനും നല്ലതാണ്.

വെള്ളമടങ്ങിയ പഴങ്ങള്‍ വേണ്ട
ജലാംശമുള്ള പഴങ്ങളും ഭക്ഷണങ്ങളും കഴിവതും ഈ കാലത്ത് ഒഴിവാക്കണം. പീച്ച്, ഓറഞ്ച്, കുരുവില്ലാത്ത മുന്തിരി എന്നിവ കഴിക്കുന്നത് നല്ലതാണ്. ജലാംശം അധികമുള്ള പഴങ്ങള്‍ കഴിച്ചാല്‍ ജലദോഷം വരും.

ചൂട് കിട്ടാന്‍
എള്ള് കഴിക്കുന്നത് നല്ലതാണ്. ശരീരത്തിന് ചൂട് പകരും. ശരീരപോഷണത്തിനും ഉത്തമമാണ്.

ധാന്യങ്ങള്‍
ചോളം തണുപ്പ് കാലത്തിന് പറ്റിയ ഭക്ഷണമാണ്. ചോളം കൊണ്ട് റൊട്ടിയുണ്ടാക്കുന്നത് ഫലപ്രദമാണ്.

ഒമേഗ 3 ഫാറ്റി ആസിഡ്
ഒമേഗ 3 ഫാറ്റി ആസിഡ് ശിശിരകാല ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മല്‍സ്യങ്ങളില്‍ സാധാരണയായി കണ്ടുവരുന്നതാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ശിശിരകാലത്ത് മല്‍സ്യം ധാരാളം കഴിക്കുന്നത് നല്ലതാണ്. സിങ്ക് ധാരാളം ഉള്ളതിനാല്‍ ശ്വേതരക്‌താണുക്കളെ പ്രവര്‍ത്തന സജ്ജമാക്കി നിര്‍ത്തുവാന്‍ പര്യാപ്‌തമാണ്. രോഗപ്രതിരോധ ശേഷിയും നല്‍കും.

Also Read: വോട്ടര്‍പട്ടിക പുതുക്കല്‍ യജ്‌ഞം 2021; ഡിസംബര്‍ 31 വരെ പേര് ചേര്‍ക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE