വോട്ടര്‍പട്ടിക പുതുക്കല്‍ യജ്‌ഞം 2021; ഡിസംബര്‍ 31 വരെ പേര് ചേര്‍ക്കാം

By News Desk, Malabar News
ELECTION_Malabar News
Ajwa Travels

സംസ്‌ഥാനത്ത് ഡിസംബര്‍ 31 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം. സംസ്‌ഥാന നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് 2021 മെയ് മാസത്തില്‍ നടക്കുന്നതിന് മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പട്ടികയിലെ വിവരങ്ങള്‍ ശരിയാണെന്നും പൊതുജനങ്ങള്‍ക്ക് പരിശോധിച്ച് ഉറപ്പാക്കാം.

2021 ജനുവരി 1ന് മുന്‍പ് 18 വയസ് തികയുന്നവര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം. എല്ലാ പൗരന്‍മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും നിലവിലുള്ള വോട്ടര്‍മാര്‍ക്ക് വോട്ടര്‍പട്ടികയിലെ വിവരങ്ങളില്‍ നിയമാനുസൃത മാറ്റങ്ങള്‍ വരുത്തുന്നതിനും ഡിസംബര്‍ 31 വരെ അവസരമുണ്ട്.

കരട് വോട്ടേഴ്‌സ് ലിസ്‌റ്റ് 2020 നവംബര്‍ 16-ന് പ്രസിദ്ധീകരിച്ചിരുന്നു. 18 വയസ് തികയുന്ന ഭിന്നശേഷിക്കാര്‍, ട്രൈബല്‍ വിഭാഗങ്ങള്‍, ഭിന്നലിംഗക്കാര്‍, പ്രവാസികള്‍, സര്‍വീസ് വോട്ടേഴ്‌സ്, യുവജനങ്ങള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ തുടങ്ങി അര്‍ഹരായ ഒരാള്‍പോലും ഒഴിവാക്കപ്പെടരുത് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സംക്ഷിത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്‌ഞം 2021 ആവിഷ്‌കരിച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ അപേക്ഷകള്‍ വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. ഏതെങ്കിലും നിയോജക മണ്ഡലത്തില്‍ ആദ്യമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ വോട്ടര്‍മാര്‍ ഫോം നമ്പര്‍ 6ല്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം വയസ് തെളിയിക്കുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റ്/ എസ്എസ്എല്‍സി ബുക്കിന്റെ ആദ്യപേജ് / ഡ്രൈവിംഗ് ലൈസന്‍സ്/ പാസ്‌പോര്‍ട്ട് രേഖ/ മേല്‍വിലാസം തെളിയിക്കുന്നതിന് ആവശ്യമായ രേഖയും റേഷന്‍ കാര്‍ഡ് പാസ്‌പോര്‍ട്ട് ആധാര്‍ കാര്‍ഡ് മുഖം വ്യക്‌തമായി കാണുന്ന രീതിയിലുള്ള പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും അപ്‌ലോഡ് ചെയ്യണം.

വിദേശത്ത് ജോലി ചെയ്‌തുവരുന്ന ആളുകള്‍ പ്രവാസി വോട്ടര്‍ ആയി അപേക്ഷിക്കുന്നതിനു ഫോം 6 എ പ്രകാരം അപേക്ഷ സമര്‍പ്പിക്കണം. നിലവില്‍ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ ഏതെങ്കിലും ബൂത്തില്‍ വോട്ടു ആയിട്ടുള്ള വ്യക്‌തിയുടെ ഫോട്ടോ വ്യക്‌തിപരമായ മറ്റു വിവരങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിന് ഫോം നമ്പര്‍ 8 പ്രകാരവും നിലവില്‍ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ ഏതെങ്കിലും ബൂത്തില്‍ വോട്ടര്‍ ആയിട്ടുള്ള വ്യക്‌തി അതേ നിയോജക മണ്ഡലത്തിലെ മറ്റൊരു ബൂത്തിലേക്ക് പേര് ചേര്‍ക്കുന്നതിനായി ഫോം നമ്പര്‍ 8എ പ്രകാരവും അപേക്ഷ സമര്‍പ്പിക്കണം.

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് തിരുത്തലുകള്‍ക്കുമായി  വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. വോട്ടര്‍ ഹെൽപ് ലൈന്‍ ആപ്പിലൂടെയും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി 1950 എന്ന ടോള്‍ഫ്രീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read Also: പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് അനീഷിന്റെ പിതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE