മാസ്‌ക് നിർമാണ ശാലയിൽ തീപിടുത്തം; ഒരു മരണം

By News Desk, Malabar News
Fire Breaks Out At Mask Manufacturing Unit
Ajwa Travels

മായാപുരി: ഡെൽഹിയിലെ മാസ്‌ക് നിർമാണ യൂണിറ്റിൽ വൻ തീപിടുത്തം. മായാപുരിയിൽ പ്രവർത്തിക്കുന്ന മാസ്‌ക് നിർമാണ ശാലയിൽ ഇന്ന് പുലർച്ചെ 3.50ഓടെയാണ് അപകടം ഉണ്ടായത്. മൂന്ന് പേരെ രക്ഷപെടുത്തിയെങ്കിലും ഒരാൾ ആശുപത്രിയിൽ വെച്ച് മരിച്ചു. ജുഗൽ കിഷോർ എന്നയാളാണ് മരിച്ചത്.

നിർമാണ ശാലയുടെ മൂന്നാം നിലയിൽ സൂക്ഷിച്ചിരുന്ന അസംസ്‌കൃത വസ്‌തുക്കൾക്ക് തീപിടിച്ചതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്ന് ഡെൽഹി ഫയർ സർവീസ് (ഡിഎഫ്എസ്) ഓഫീസർ അറിയിച്ചു. ഫാക്‌ടറിയുടെ വാതിൽ തകർത്താണ് ജുഗൽ കിഷോർ ഉൾപ്പടെ മൂന്ന് പേരെ രക്ഷപെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജുഗൽ കിഷോർ അബോധാവസ്‌ഥയിൽ ആയിരുന്നു. ഇയാളെ ഉടൻ തന്നെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അമാൻ അൻസാരി (18) ഫിറോജ് അൻസാരി (24) എന്നിവരാണ് രക്ഷപെട്ടത്.

Also Read: വോട്ടര്‍പട്ടിക പുതുക്കല്‍ യജ്‌ഞം 2021; ഡിസംബര്‍ 31 വരെ പേര് ചേര്‍ക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE