മഴയിൽ മുങ്ങി കുട്ടനാട്; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

By Team Member, Malabar News
Heavy Rain Continues And Issues In Kuttanadu
Ajwa Travels

ആലപ്പുഴ: സംസ്‌ഥാനത്ത് തുടരുന്ന അതി ശക്‌തമായ മഴയിൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. കുട്ടനാട്ടിലെ ആറുകളും തോടുകളുമെല്ലാം നിലവിൽ നിറഞ്ഞു കവിഞ്ഞ സ്‌ഥിതിയിലാണ്. ഇതേ തുടർന്നാണ് താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയത്. കൈനകരി, കാവാലം, പുളിങ്കുന്ന്, നെടുമുടി പഞ്ചായത്തുകളിലാണ് രൂക്ഷമായ വെള്ളപ്പൊക്കം.

പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ ഇന്നലെ ഉച്ച മുതൽ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. തിരുവല്ല, ചെങ്ങന്നൂർ മേഖലകളിലും നിലവിൽ കനത്ത മഴ തുടരുകയാണ്. വിവിധ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇതിനോടകം വെള്ളം കയറി കഴിഞ്ഞു.

സംസ്‌ഥാനത്ത് ഇപ്പോഴും അതി ശക്‌തമായ മഴ തുടരുകയാണ്. ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് നിലവിൽ റെഡ് അലർട് നിലനിൽക്കുന്നത്.

Read also: വായുമലിനീകരണം തുടരുന്നു; ഡെൽഹിയിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE