കനത്ത മഴ; ചെമ്പ്ര പീക്കിൽ സന്ദർശകർക്ക് നിയന്ത്രണം

By Trainee Reporter, Malabar News
chembra-peak-wayanad
chembra peak
Ajwa Travels

വയനാട്: കനത്ത മഴയെ തുടർന്ന് ചെമ്പ്ര പീക്കിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഈ മാസം 15 വരെ ഇവിടേക്ക് സന്ദർശകരെ അനുവദിക്കില്ലെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓഗസ്‌റ്റ് 16ന് ആയിരുന്നു ചെമ്പ്ര പീക്ക് സഞ്ചാരികൾക്കായി തുറന്ന് കൊടുത്തത്. ശേഷം ഒരു മാസത്തിനിടയ്‌ക്കാണ് കേന്ദ്രം വീണ്ടും പൂട്ടുന്നത്.

കോവിഡ് സാഹചര്യമായതിനാൽ ഒന്നാം ഡോസ് കോവിഡ് വാക്‌സിൻ എടുത്തവർ, 72 മണിക്കൂറിൽ ആർടിപിസിആർ പരിശോധന നടത്തി ഫലം കൈവശം ഉള്ളവർ, ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധിച്ച് നെഗറ്റീവ് ആയവർ എന്നിവർക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്.  രാവിലെ ഏഴ് മുതൽ ഉച്ചയ്‌ക്ക് 12 വരെയുമായിരുന്നു ട്രക്കിങ് സമയം. സന്ദർശന സമയം രാവിലെ ഏഴ് മുതൽ വൈകീട്ട് മൂന്ന് വരെയുമായി നിജപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, സംസ്‌ഥാനത്തെ മ്യൂസിയങ്ങൾ നാളെ മുതൽ തുറക്കും. മ്യൂസിയം-മൃഗശാല ഡയറക്‌ടറാണ് ഇക്കാര്യം അറിയിച്ചത്. മ്യൂസിയം-മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ അടച്ചിട്ടിരിക്കുന്ന മ്യൂസിയങ്ങളാണ് നാളെ മുതൽ തുറക്കുക. കൂടാതെ, തിരുവനന്തപുരം മ്യൂസിയം പരിസരത്തെ പ്രഭാത-സായാഹ്‌ന നടത്തക്കാർക്കും അനുമതിയുണ്ട്.

Read Also: കണ്ണൂര്‍ മണ്ഡലത്തിലെ തോൽവി; കോൺഗ്രസ് നേതാക്കളെ കുറ്റപ്പെടുത്തി മുസ്‌ലിം ലീഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE