കനത്ത മഴ; വ്യാപക കൃഷിനാശം

By News Desk, Malabar News
kannur crop damage due to heavy rain
Representational Image
Ajwa Travels

കണ്ണൂര്‍: ജില്ലയില്‍ പ്രതീക്ഷിക്കാതെത്തിയ കനത്ത മഴയില്‍ വലയുകയാണ് നെല്‍കര്‍ഷകര്‍. പാടം കൊയ്യാന്‍ പാകമെത്തിയ സമയത്താണ് ശക്തമായ മഴയുണ്ടായത്. സാധാരണ കൊയ്ത്തിന്റെ സമയത്ത് മഴ ഉണ്ടാകാറില്ലായിരുന്നു. എന്നാല്‍, ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഇത്തവണ തുടര്‍ച്ചയായി മഴ പെയ്യുകയായിരുന്നു.

മഴയെ തുടര്‍ന്ന് വയലിലേക്ക് വീണ നെല്ലുകള്‍ മുളച്ച് പൊങ്ങാന്‍ തുടങ്ങിയിരിക്കുകയാണ്. അപ്രതീക്ഷിതമായി സംഭവിച്ച ദുരിതത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ കര്‍ഷകര്‍ കുഴങ്ങുകയാണ്. നാടന്‍ നെല്ലിനങ്ങളായ കയമ, തവളക്കണ്ണന്‍ എന്നിവയെയാണ് മഴ കൂടുതല്‍ ബാധിച്ചത്. അത്യുല്‍പാദന ശേഷിയുള്ള ജ്യോതി,ആതിര, ഐശ്വര്യ, പ്രത്യാശ, ഉമ എന്നീ ഇനങ്ങളും കൊയ്യാനാകാതെ വയലില്‍ വീണു കിടക്കുകയാണ്. മയ്യില്‍, കണ്ടക്കൈ, കീഴാലം വയല്‍, ഒറ്റപ്പടി എന്നീ പാടശേഖരങ്ങളിലും വിളഞ്ഞ നെല്ല് വെള്ളത്തിലാണ്.

മലപ്പട്ടം അടിച്ചേരി താഴത്ത് വയലിലെ നെല്ലും പനയത്താം പറമ്പിനടുത്ത് പറമ്പുക്കരി വയലിലെ 15 ഏക്കര്‍ കൃഷിയും നശിച്ചു. ചെറുതാഴം, കുഞ്ഞിമംഗലം, കടന്നപ്പള്ളി, ഏഴോം പഞ്ചായത്തുകളിലും വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി. തളിപ്പറമ്പ് മേഖലയില്‍ 14 ഏക്കറിലെ കൃഷിയാണ് നശിച്ചത്. ആന്തൂരിലെ ചേര, പാന്തോട്ടം കൈപ്പാട് വയലില്‍ രണ്ട് ഏക്കര്‍ കൃഷിയും കാനൂല്‍ പാടശേഖര സമിതിയുടെ കീഴിലെ പുന്നക്കുളങ്ങര വയലില്‍ ഒരേക്കര്‍ സ്ഥലത്തും കൃഷി നശിച്ചു. പഞ്ചളായി കൈപ്പാട് കൃഷിയില്‍ രണ്ടേക്കറും കണികുന്ന് പാടശേഖരത്തിലെ ചാലത്തൂരില്‍ മൂന്നേക്കറിലും കൃഷിനാശമുണ്ടായി. പരിയാരം മാവിച്ചേരി വയലില്‍ മൂന്നേക്കറും കുറുമാത്തൂരിലെ മഴൂര്‍, കൂനം, പെരുമ്പ, ചെപ്പനൂല്‍ വയലുകളില്‍ മൂന്നേക്കറിലും കൃഷി നശിച്ചു. പനയത്താംപറമ്പ് പറമ്പുക്കരി വയലില്‍ സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ഇറക്കിയ 15 ഏക്കറിലും നെല്ല് വെള്ളം കയറി നശിച്ചു.മുഴപ്പാലരിക്കോട്, പുതുകുടിച്ചാല്‍, മാമ്പ വയല്‍ എന്നിവിടങ്ങളിലും15 ഏക്കറില്‍ നെല്‍കൃഷി നശിച്ചു.

മിക്ക വയലുകളിലും വരിനെല്ല് വര്‍ധിച്ച നിലയില്‍ ആയിരുന്നു. കൃഷി നശിച്ച മാടായി മേഖലയിലെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷക സംഘം മാടായി ഏരിയ കമ്മറ്റിയും സിപിഐഎം ചെറുതാഴം ഈസ്റ്റ് ലോക്കല്‍ കമ്മറ്റിയും ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE