സംസ്‌ഥാനത്ത് കനത്ത മഴക്കും, ഇടിമിന്നലിലും സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്

By Team Member, Malabar News
less- rain kerala-
Representational Image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്നും അതിശക്‌തമായ മഴക്ക് സാധ്യതയെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യതയെന്ന് കേന്ദ്രം അറിയിച്ചു. ഇതേ തുടർന്ന് സംസ്‌ഥാനത്ത് 11 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് എന്നീ ജില്ലകൾ ഒഴികെ മറ്റ് 11 ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്.

ശക്‌തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ നാളെ സംസ്‌ഥാനത്തെ 9 ജില്ലകളിലും, വെള്ളിയാഴ്‌ച 4 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ കനക്കുന്നതിന് ഒപ്പം തന്നെ ശക്‌തമായ കാറ്റിനും സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിൽ തീര പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും, മൽസ്യ തൊഴിലാളികൾക്കും അധികൃതർ മുന്നറിയിപ്പ് നൽകി.

കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലുള്ള കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കിയത്‌. ശക്‌തമായ കാറ്റും, ഉയർന്ന തിരമാലയും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വെള്ളിയാഴ്‌ച വരെ മൽസ്യ തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തി. കൂടാതെ കടലാക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ തീര പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also : കോവിഡ് ഭീതി ഒഴിഞ്ഞ് ധാരാവി; തുടർച്ചയായി രോഗബാധിതരില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE