വീണ്ടും അതിശക്‌തമായ മഴക്ക് സാധ്യത; 11ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്

By Team Member, Malabar News
Summer rains will arrive in Kerala tomorrow
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും അതിശക്‌തമായ മഴക്ക് സാധ്യതയെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. 11ആം തീയതി മുതൽ മഴ കൂടുതൽ ശക്‌തമാകുമെന്നാണ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതേ തുടർന്ന് 11ആം തീയതി സംസ്‌ഥാനത്ത് 5 ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാനും ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും അതിശക്‌തമായ മഴക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സംസ്‌ഥാനത്ത് വയനാട്,മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലാണ് 11ആം തീയതി ഓറഞ്ച് അലർട് പ്രഖ്യാപിച്ചത്. അതേസമയം ഇന്ന് സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. നാളെയും മറ്റന്നാളും മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു.

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്‌തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറിയതിനാൽ മധ്യ കിഴക്കൻ, പടിഞ്ഞാറൻ അറബിക്കടലിൽ നാളെ വരെ മൽസ്യബന്ധനത്തിന് പോകരുത്. കൂടാതെ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി നാളെ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുള്ളതിനാൽ ആഴക്കടലിൽ മൽസ്യബന്ധനത്തിന് പോയ ആളുകൾ നാളേക്കകം തിരികെ എത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Read also: സേവനമാണ് പുതിയ കാലത്തെ സംഘടനാ പ്രവര്‍ത്തനം; നരേന്ദ്ര മോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE