മയ്യഴി: കനത്ത മഴയിലും കാറ്റിലും മാഹി ഗവൺമെന്റ് ആശുപത്രിക്ക് സമീപം രണ്ട് വലിയ മരങ്ങൾ കടപുഴകി വീണു. ആശുപത്രി- ചൂടിക്കോട്ട റോഡിലാണ് വെള്ളിയാഴ്‌ച രാവിലെ അഞ്ചോടെ മരങ്ങൾ വീണത്. വൈദ്യുതി ലൈനിന് മുകളിൽ വീണതിനാൽ മണിക്കൂറുകളോളം വൈദ്യുതി തടസമുണ്ടായി.
പ്രാദേശിക ചാനൽ കേബിളുകളും വൈഫൈ ഫൈബർ കേബിളുകളും പൂർണമായും തകരാറിലായി. തൊട്ടടുത്ത് കോ-ഓപ് സൊസൈറ്റിയുടെ ബസ് ഷെഡിൽ മൂന്ന് ബസുകൾ നിർത്തിയിട്ടിരുന്നു. ബസുകൾക്ക് സമീപമാണ് മരങ്ങൾ വീണതെങ്കിലും ബസുകൾക്ക് കേടുപാടുകൾ ഉണ്ടായില്ല.
തുടർന്ന് മാഹി അഗ്‌നിരക്ഷാ സേന സ്‌റ്റേഷൻ ഓഫീസർ രതീഷ് കുമാർ, ഗോവിന്ദൻ, ബിജു, രാഗേഷ്, സനൂപ് എന്നിവരുടെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്‌ഥാപിച്ചു.
Also Read: ശക്‌തമായ മഴ തുടരും; സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്