ശക്‌തമായ മഴ തുടരും; സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്

By Team Member, Malabar News
rain-in-kerala
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ശക്‌തമായ മഴ ഇന്നും തുടരും. ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ് വ്യക്‌തമാക്കി. ശക്‌തമായ മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്‌ഥാനത്തെ 7 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചത്.

മഴ കൂടുതൽ ശക്‌തമാകുന്നതോടെ നാളെയും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിലെ 4 വടക്കൻ ജില്ലകളിലാണ് നാളെ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ കേരള തീരത്ത് 50 കിലോമീറ്റർ വേഗതയിലുള്ള കാറ്റ് വീശാനും സാധ്യത ഉള്ളതായി കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കി. ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ തീര പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കൂടാതെ മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഒരാൾ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE