പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഒരാൾ അറസ്‌റ്റിൽ

By News Desk, Malabar News
Representational image
Ajwa Travels

തൃക്കരിപ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. മീലിയാട്ട് താമസിക്കുന്ന സുധിൻ (26) ആണ് പിടിയിലായത്. അസുഖം മൂലം ആശുപത്രിയിൽ ചികിൽസക്ക് എത്തിയ പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് ഡോക്‌ടർ കണ്ടെത്തുകയായിരുന്നു.

തുടർന്ന്, പോലീസിലും മറ്റും വിവരം നൽകി. ചന്തേര പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ എംടി ജേക്കബും സംഘവും ചേർന്നാണ് യുവാവിനെ അറസ്‌റ്റ് ചെയ്‌തത്‌. പെൺകുട്ടിയുടെ മൊഴിയെടുക്കവേ ഇയാളെ കൂടാതെ മറ്റൊരു യുവാവും പീഡിപ്പിച്ചതായി പറഞ്ഞു. ഇതിന്റെ അടിസ്‌ഥാനത്തിൽ രണ്ട് പോക്‌സോ കേസുകൾ പോലീസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.

Also Read: സുഹൃത്തായ പെൺകുട്ടിയോട് സംസാരിച്ചു; കുമളിയിൽ ആൺകുട്ടികൾക്ക് നേരെ ക്രൂരമർദ്ദനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE