കോഴിക്കോട്: ജില്ലയിൽ കനത്ത മഴ. ഇന്നലെ മണിക്കൂറുകളോളം ശക്‌തമായ മഴ നിർത്താതെ പെയ്‌തതോടെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. മുക്കം ടൗണിലെ കടകളിലും വെള്ളം കയറി. കനത്ത മഴയില്‍ തോട്ടക്കാട് പൈക്കാടന്‍ മലയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഒരു കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു. വായൂർ, വെള്ളയിൽ ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. ചൂലൂരിലും വെള്ളക്കെട്ട് രൂക്ഷമാണ്.
സംസ്‌ഥാനത്ത് ബുധനാഴ്‌ച വരെ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോഴിക്കോട് ജില്ലയിൽ ഇന്നും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തിനടുത്ത് രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീനമാണ് സംസ്‌ഥാനത്ത് മഴ കനക്കാന്‍ കാരണം.
Most Read: കണ്ണവത്ത് എസ്‌ഐക്ക് നേരെ ആക്രമണം; സംഘത്തിൽ പരോളിലിറങ്ങിയ പ്രതികളും