കൊച്ചി: കണ്ണൂർ സർവകലാശാല അസിസ്‌റ്റന്റ് പ്രൊഫസർ തസ്‌തികയിൽ എഎൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. കണ്ണൂർ സർവകലാശാലയിലെ എച്ച്ആർഡി സെന്ററിലെ അസിസ്‌റ്റന്റ് പ്രൊഫസർ തസ്‌തികയിലേക്കുള്ള നിയമനമാണ് കോടതി തടഞ്ഞത്. മെയ് 7 വരെ ഈ തസ്‌തികയിലേക്ക് സ്‌ഥിരനിയമനം നടത്തരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഷംസീറിന്റെ ഭാര്യ ഡോ. ഷഹല അടക്കം 30 പേരെയാണ് ഈ തസ്‌തികയിലേക്ക് നിയമനത്തിനായി പരിഗണിക്കുന്നത്. മാനദണ്ഡം മറികടന്ന് നിയമിക്കാൻ നീക്കം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.
Read also: വാളയാറിലെ കഞ്ചാവുവേട്ട; പ്രതികളെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് എക്‌സൈസ്