ഗ്രേസ് മാർക്ക് ഇല്ല; സർക്കാർ തീരുമാനം ശരിവെച്ച് ഹൈക്കോടതി

By News Desk, Malabar News
High Court criticises-crowd infront of beverage
Ajwa Travels

കൊച്ചി: പത്താം ക്ളാസ് വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം ഗ്രേസ് മാർക്ക് നൽകേണ്ടെന്ന സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു. സർക്കാർ നടപടി ചോദ്യം ചെയ്‌ത്‌ വിദ്യാർഥികളും, വിദ്യാർഥി സംഘടനകളും നൽകിയ ഹരജികൾ ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തളളി.

ഗ്രേസ് മാർക്കിന് പകരം രണ്ട് ബോണസ് പോയിന്റ് നൽകുമെന്ന സർക്കാരിന്റെ തീരുമാനം അംഗീകരിച്ചാണ് കോടതി ഹരജികൾ തള്ളിയത്. എട്ട്, ഒൻപത് ക്ളാസുകളിൽ ലഭിച്ച ഗ്രേസ് മാർക്ക് ഇത്തവണയും നൽകണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.

വിദ്യാര്‍ഥി യുടെ മുന്‍വര്‍ഷത്തെ പാഠ്യേതര പ്രവർത്തനങ്ങളുടെ ശരാശരി നോക്കി ഗ്രേസ് മാര്‍ക്ക് നല്‍കാമെന്ന എസ്‌സിഇആര്‍ടി ശുപാര്‍ശ ചെയ്‌തിരുന്നു. ഇത് തള്ളിക്കൊണ്ടായിരുന്നു ഗ്രേസ് മാർക്ക് വേണ്ടെന്ന് സർക്കാർ തീരുമാനമെടുത്തത്. ഇതിനെതിരെയാണ് കോടതിയിൽ ഹരജികൾ എത്തിയത്.

Entertainment News: തമിഴ്നാട്ടിൽ തിയേറ്ററുകൾ തുറക്കുന്നു; ‘തലൈവി’ ആദ്യ റിലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE