കോഴിക്കോട്: ബാലുശ്ശേരി വീര്യമ്പ്രത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശിനി ഉമ്മുക്കുൽസു ആണ് മരിച്ചത്. ഭർത്താവിനും കുട്ടികൾക്കുമൊപ്പം സുഹൃത്തിന്റെ വീട്ടിൽ സന്ദർശനത്തിന് എത്തിയതായിരുന്നു യുവതി. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂടുതൽ വിവരങ്ങൾ അറിയാൻ അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് പറഞ്ഞു.
Also Read: കരുവന്നൂർ സഹകരണ ബാങ്ക്; 150 കോടിയുടെ സഹായം നൽകണമെന്ന് ശുപാർശ