‘ഹൃദയം’ ട്രെയ്‌ലർ പുറത്ത്; ചിത്രം നാളെ തിയേറ്ററുകളിൽ

By News Bureau, Malabar News

‘ജേക്കബിന്റെ സ്വര്‍ഗരാജ്യം’ പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനുശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഹൃദയ’ത്തിന്റെ ട്രെയ്‌ലർ പുറത്ത്. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ഒരുക്കുന്ന ചിത്രം ജനുവരി 21ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

പ്രണയവും കോളേജ് കാലഘട്ടങ്ങളുമൊക്കെയായി പ്രേക്ഷകർക്ക് ആസ്വദിച്ച് കാണാൻ കഴിയുന്ന കളർഫുൾ എന്റർടെയ്‌നറാകും ഈ ചിത്രമെന്ന് ട്രെയ്‌ലർ ഉറപ്പുതരുന്നു. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ.

ഏറെ നാളുകൾക്ക് ശേഷം എത്തുന്ന വിനീത് ചിത്രത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നതിന്റെ ത്രില്ലിലാണ് സിനിമാസ്വാദകർ. ഒപ്പം പ്രിയതാരം പ്രണവിനെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനാകുന്നതിന്റെ ആകാംക്ഷയയിലാണ് ആരാധകർ.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്. 42 വര്‍ഷത്തിന് ശേഷമാണ് സിനിമാ നിര്‍മാണത്തിലേക്ക് മെറിലാന്‍ഡ് തിരിച്ചെത്തുന്നത്.

സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് ഈണം നൽകിയിരിക്കുന്നത് ഹിഷാം അബ്‍ദുള്‍ വഹാബ് ആണ്. 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിലും എഡിറ്റിംഗ് രഞ്‌ജന്‍ എബ്രഹാമും നിർവഹിക്കുന്നു.

Most Read: കോവിഡ്; ബ്ളാസ്‌റ്റേഴ്‌സ്- മോഹൻബഗാൻ മൽസരം മാറ്റി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE