മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് പൂർണമായും ഒഴിവാക്കണം; മനുഷ്യാവകാശ കമ്മീഷൻ

By Team Member, Malabar News
Human Rights Commission Against The Pile Garbage And Burn it
Ajwa Travels

തിരുവനന്തപുരം: മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് പൂർണമായും ഒഴിവാക്കണമെന്ന് വ്യക്‌തമാക്കി മനുഷ്യാവകാശ കമ്മീഷൻ. തിരുവനന്തപുരം പ്ളാമൂട്-തേക്കുംമൂട് റോഡിന്റെ ഇരുവശങ്ങളിലും മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് പൂർണമായും നിർത്തലാക്കാൻ നടപടിയെടുക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യം ഉന്നയിച്ചു.

മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്‌റ്റിസ് ആന്റണി ഡൊമിനിക് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ പ്രദേശത്ത് സൂക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്‌തമാക്കി. പ്ളാമൂട്- തേക്കുമ്മൂട് റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് എം ശശിധരൻ നായരും സെക്രട്ടറി എഡ്വിൻ ബഞ്ചമിനും സമർപ്പിച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ മനുഷ്യാവകാശ കമ്മീഷൻ ഇക്കാര്യം വ്യക്‌തമാക്കിയത്‌.

നഗരസഭാ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ മാലിന്യങ്ങൾ ഒരിടത്തും നിക്ഷേപിക്കുന്നില്ലെന്നും കത്തിക്കുന്നില്ലെന്നുമാണ് വ്യക്‌തമാക്കുന്നത്‌. കൂടാതെ ഇത്തരത്തിൽ പ്രവർത്തിക്കരുതെന്ന് ഹരിതകർമ്മ സേനാംഗങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ റിപ്പോർട് വാസ്‌തവ വിരുദ്ധമാണെന്നാണ് പരാതിക്കാർ വ്യക്‌തമാക്കുന്നത്‌.

Read also: “കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരം”: കെ സുധാകരന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE