ചുഴലി കൊടുങ്കാറ്റ്; ഇല്ലിനോയിസിലും ടെന്നസിയിലും അടിയന്തരാവസ്‌ഥ

By News Bureau, Malabar News
hurricane-US
Ajwa Travels

ടെന്നസി: ചുഴലി കൊടുങ്കാറ്റിനെ തുടര്‍ന്ന് ഇല്ലിനോയിസിലും ടെന്നിസിയിലും അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. സംസ്‌ഥാനങ്ങള്‍ക്ക് ഫെഡറല്‍ സഹായം നല്‍കാനാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇല്ലിനോയിസിലും ടെന്നസിയിലും ഡിസംബര്‍ പത്തിന് വീശിയടിച്ച ചുഴലി കൊടുങ്കാറ്റില്‍ കനത്ത നാശനഷ്‌ടമാണ് ഉണ്ടായത്.

വെള്ളി, ശനി ദിവസങ്ങളിലാണ് കൊടുങ്കാറ്റ് കനത്ത നാശം വിതച്ചത്. ഇല്ലിനോയിസ്, മിസൗറി, അര്‍ക്കന്‍സാസ്, കെന്റക്കി, ടെന്നസി സംസ്‌ഥാനങ്ങളെയാണ് കൊടുങ്കാറ്റ് കൂടുതൽ ബാധിച്ചത്. ഇതുവരെ 74 മരണം റിപ്പോർട് ചെയ്‌തിട്ടുണ്ട്‌.

അതേസമയം ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

Most Read: സ്വാതന്ത്ര്യങ്ങളും ഇഷ്‌ടങ്ങളും അനുവദിക്കപ്പെടുന്ന തരത്തിലാണ് ഡ്രസ് കോഡ് മാറേണ്ടത്; വിടി ബൽറാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE