കോവിഡ് വ്യാപനം: കേരളം ആശങ്കപ്പെടേണ്ട സംസ്‌ഥാനങ്ങളിൽ ഒന്ന്; ഐസിഎംആർ

By Team Member, Malabar News
Kerala Covid Related News
Ajwa Travels

തിരുവനന്തപുരം : രാജ്യത്ത് കോവിഡ് വ്യാപനത്തിൽ ആശങ്കപ്പെടേണ്ട സംസ്‌ഥാനങ്ങളിൽ കേരളവും ഉണ്ടെന്ന് വ്യക്‌തമാക്കി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). കേന്ദ്ര ആരോഗ്യമന്ത്രി ഡോക്‌ടർ ഹർഷ് വർധന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇക്കാര്യം വിലയിരുത്തിയത്.

കൂടാതെ രാജ്യത്തെ 80 ജില്ലകളിലെ ടിപിആർ നിരക്ക് നിലവിൽ ഉയർന്ന് തുടരുകയാണെന്നും, ഈ സമയത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഉണ്ടാകുന്ന വീഴ്‌ച കൂടുതൽ പ്രതിസന്ധികൾ സൃഷ്‌ടിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. മഹാരാഷ്‌ട്ര, കേരളം, തമിഴ്‌നാട്, ബംഗാള്‍, ഒഡീഷ എന്നീ സംസ്‌ഥാനങ്ങളിലാണ് നിലവിൽ ആശങ്ക നിലനിൽക്കുന്നത്.

ഈ സംസ്‌ഥാനങ്ങളിലെല്ലാം നിലവിൽ പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. കൂടാതെ പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് മരണങ്ങളും ഇവിടെ കൂടുതലാണ്. 100ൽ അധികം കോവിഡ് മരണങ്ങളാണ് കേരളം, തമിഴ്‌നാട്, മഹാരാഷ്‌ട്ര, കർണാടക എന്നിവിടങ്ങളിൽ പ്രതിദിനം സ്‌ഥിരീകരിക്കുന്നത്.

Read also : വിവാദ ഭൂപടം; ട്വിറ്റർ ഇന്ത്യ എംഡിക്കെതിരെ കേസ്; മൂന്ന് വർഷം വരെ തടവ് ലഭിച്ചേക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE