മഴ ശക്‌തം; ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നു

By Syndicated , Malabar News
idukki-dam
Representational Image
Ajwa Travels

ഇടുക്കി: കനത്ത മഴയിൽ ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നതായി റിപ്പോർട്. 2,396.50 അടിയായാണ് ജലനിരപ്പ് ഉയർന്നത്. ഡാമിലെ ജലനിരപ്പ് 2396.86 അടിയിൽ എത്തിയാൽ ഓറഞ്ച് അലർട് പുറപ്പെടുവിക്കും. ഇന്ന് ഉച്ച വരെയുള്ള സാഹചര്യം വിലയിരുത്തി കേരളത്തിൽ പ്രളയ സാഹചര്യമില്ലെന്നും നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ലെന്നും ജല കമ്മീഷൻ വ്യക്‌തമാക്കിയിരുന്നു.

പ്രധാന അണക്കെട്ടുകള്‍ തല്‍ക്കാലം തുറക്കേണ്ടതില്ലെന്നാണ് കെഎസ്ഇബിയുടെയും തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ നേതൃത്വത്തിൽ വൈദ്യുതി ബോർഡ് സിഎംഡി വിളിച്ച ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. എല്ലാ ഡാമുകളുടെയും ജലനിരപ്പ് 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്. ഡാമുകൾ തുറക്കുന്നത് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം അനുസരിച്ചായിരിക്കും എന്നും കെഎസ്ഇബി വ്യക്‌തമാക്കി.

Read also: കനത്ത മഴ; പരീക്ഷകൾ മാറ്റിവെച്ചതായി വിവിധ സർവകലാശാലകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE